ഗുജറാത്ത് പഠനയാത്ര: ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് അവസരമുണ്ടാക്കി. അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം
ഭരണമാതൃക പഠിക്കാന്‍ നടത്തിയ ഗുജറാത്ത് യാത്രയെ ചൊല്ലി പാര്‍ട്ടിയില്‍ കല്ലുകടി എന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപിയെ എതിര്‍ക്കുകയാണ് ആദ്യ ദൗത്യമെന്ന് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ചീഫ് സെക്രട്ടറി നടത്തിയ ഗുജറാത്ത് പഠന യാത്രക്കെതിരെ ആണ് സിപിഐഎം കേന്ദ്ര നേതൃത്വം രംഗതെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നടപടി ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് അവസരമുണ്ടാക്കിയതായി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സംസ്ഥാന നേതാക്കളോടു വ്യക്തമാക്കിയെന്നു പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഗുജറാത്ത് മോഡലായ വര്‍ഗീയ കലാപവും ബുള്‍ഡോസര്‍ പ്രയോഗവുമല്ല, പദ്ധതി നടത്തിപ്പു നിരീക്ഷിക്കുന്ന ഡാഷ്ബോര്‍ഡ് സംവിധനത്തെ പറ്റി പഠിക്കാനാണ് ഉദ്യോഗസ്ഥരെ വിട്ടതെന്ന് മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന് പിള്ള മനോരമയോട് പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ വിഷയം അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ച മറുപടി.
മോദി ഭരണമല്ല, കേരള ഭരണമാണ് ദേശീയ ബദലെന്ന് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ചീഫ് സെക്രട്ടറി വി.പി.ജോയ് നടത്തിയ ഗുജറാത്ത് പഠനയാത്ര പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്ത് പഠിക്കാനാണ് ഗുജറാത്ത് സന്ദര്‍ശനം എന്ന് ജനങ്ങള്‍ ചിന്തിക്കില്ല. ഫലത്തല്‍, ബിജെപിക്കെതിരെയുള്ള പാര്‍ട്ടിയുടെ നിലപാടുകളുടെ മുനയൊടിക്കുന്നതാണ് നിലവിലെ നടപടിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി വി.പി.ജോയ് ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് സംവിധാനം പഠിക്കാന്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഡാഷ്ബോര്‍ഡ് സംവിധാനം മികച്ചതും കാര്യക്ഷമമാര്ന്നതും ആണെന്ന് സന്ദര്‍ശനശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ പദ്ധതി നടത്തിപ്പു നിരീക്ഷിക്കുന്ന സംവിധാനമാണ് ഡാഷ്ബോര്‍ഡ്.
Content Highlight: CPIM central leadership unhappy over Pinarayi Vijayan’s decision to send team to study Gujarat model.