കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല ആരോഗ്യ പരിപാലനത്തിലും മികച്ച ഔഷധം
കറ്റാര്‍വാഴ കേൾക്കുമ്പോൾ തന്നെ തഴച്ചു വളർന്ന മുടിയും തിളക്കമാർന്ന മുഖവുമൊക്കെയാണ് നമുക്ക് ഓര്മ വരുന്നത് .എന്നാൽ കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല ആരോഗ്യ പരിപാലനത്തിലും മികച ഔഷധം തന്നെയാണ്….ഇന്ന് കറ്റാർ വാഴയുടെ ഗുണദോഷങ്ങൾ കുറിച്ച് നോക്കാം .
കറ്റാർ വാഴ ജൂസ് ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും വരൾച്ച കുറയ്ക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. ഇതിൻ്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു, പാടുകൾ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.
കറ്റാർ വാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിർജ്ജീവ കോശങ്ങളെ നന്നാക്കിക്കൊണ്ട് മുടിയുടെ മോശം അവസ്ഥയക്കെതിതേ പോരാടാൻ സഹായിക്കുന്നു, ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യം നഷ്ടപ്പെട്ട് ഇടയ്ക്കുവെച്ച് മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഔഷധമാണ് കറ്റാര്‍വാഴ ജ്യൂസ്. ഇത് കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
കറ്റാർ വാഴ ജൂസ് വയറ്റിലെ മാലിന്യങ്ങലെ പുറംതള്ളാൻ ഉത്തമമാണ് . മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ദഹനനാളത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കുകയും കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, അങ്ങനെ മൊത്തത്തിലുള്ള ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.ശരീരഭാരം കുറയ്ക്കാൻദഹനത്തെ സഹായിക്കുകയും ദഹനവേഗത കൂട്ടുകയും ചെയ്തുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ കറ്റാർ വാഴ ജൂസ് സഹായിക്കും.
വിറ്റാമിൻ എ, സി, ഇ, ബി 12, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും കറ്റാർ വാഴ ജ്യൂസിൽ ധാരാളം അടങ്ങിയിട്ടുണ്ട്.അതിനാൽ തന്നെ കറ്റാർവാഴ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നുകറ്റാർ വാഴ ജൂസ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്കും പ്രമേഹം വരാനുള്ള സാധ്യതയുള്ളവർക്കും ഇത് വളരെ പ്രയോജനകരമാണ്.
ഹൃദയാരോഗ്യംകറ്റാർ വാഴ ജ്യൂസിൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇതിൻ്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
പോഷകസമ്പുഷ്ടമായ ഫലത്തിനായി കറ്റാർ വാഴയുടെ ദീർഘകാലമായുള്ള അനിയന്ത്രിത ഉപയോഗം ഉദരസംബന്ധമായ പ്രശ്നങ്ങൾ ചിലരിൽ ഉണ്ടാക്കാറുണ്ട് . ബ്ലീഡിങ് ഉള്ളവർക്ക് കറ്റാർ വാഴ അത്ര നല്ലതല്ല എന്ന പൊതുവെ പറയാറുണ്ട് ,ഇത് രക്തസ്രാവം വർദ്ധിപ്പിക്കും.