വീടുവെക്കാൻ ഈടില്ലാതെ 20 ലക്ഷം നൽകുന്ന പദ്ധതിയുമായി മോദി
സാധാരണക്കാരന്റെയും വീടെന്ന സ്വപനം ഇനി പൂവണിയും
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഈടില്ലാതെ ഭവന വായ്പ ലഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാര്‍ക്ക് യാതൊരുവിധ ജാമ്യവുമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്ബത്തിക ക്രയവിക്രയം വര്‍ധിപ്പിക്കാനും പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാമതൊരാളുടെ ഷുവര്‍റ്റിയോ ജാമ്യമോ ഇല്ലാതെ 20 ലക്ഷം രൂപ വരെ നല്‍കുന്നതായിരിക്കും പദ്ധതി.
അടുത്ത സാമ്ബത്തിക വര്‍ഷം തന്നെ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാവാനുള്ള സാധ്യതകളാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വായ്പ അനുവദിച്ച ശേഷം തിരിച്ചടവിന് 30 വര്‍ഷം വരെ സാവകാശം ലഭിക്കും. കുറഞ്ഞ തവണവ്യവസ്ഥയില്‍ കൂടുതല്‍ കാലാവധി ലഭിക്കുന്നത് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഗുണകരമാണ്. നഗര ഭവന നിര്‍മാണത്തിന് മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്സിഡി പദ്ധതി ഉണ്ടാകുമെന്ന് ബജറ്റിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കിയിരുന്നു.വായ്പാ തുകയുടെ 70% വരെ ലോ ഇന്‍കം ഹൗസിംഗിനായുള്ള ക്രെഡിറ്റ് റിസ്ക് ഗ്യാരണ്ടി ഫണ്ട് സ്കീമിനു കീഴില്‍ ഗ്യാരണ്ടി നല്‍കും.
പദ്ധതിക്ക് കീഴില്‍ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, അറ്റ പ്രതിമാസ വരുമാന അനുപാതം തുടങ്ങിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയങ്ങള്‍ നാഷണല്‍ ഹൗസിങ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരുന്നുവെന്നാണ് വിവരം. ചര്‍ച്ചയില്‍ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.
പ്രധാന്‍മന്ത്രി ആവാസ് യോജന 2.0 എന്നൊരു പദ്ധതിയും കേന്ദ്രത്തിന്റേതായി നിലവിലുണ്ട്. പി.എം.എ.വൈ-യു പദ്ധതിയില്‍പ്പെടുത്തി ഒരു കോടി ഭവനങ്ങളുടെ നിര്‍മാണത്തിന് സാമ്ബത്തിക സഹായം നല്‍കും. വീട് വാങ്ങിക്കുന്നതിനൊപ്പം വാടക കൊടുക്കുന്നതിനും ഈ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരങ്ങളിലെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യംവച്ചാണ് ഈ പദ്ധതി. അഞ്ചുവര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയാണ് ഭവന നിര്‍മാണ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. 2.30 ലക്ഷം കോടി രൂപ ഈ പദ്ധതിയിലൂടെ സബ്സിഡിയായി നല്‍കും.
ഹോം ലോണുകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിനെല്ലാം വലിയ പലിശയാണ്.ഇത്തരം വായ്പകള്‍ വലിയ ബാധ്യതയിലേക്ക് കുടുംബങ്ങളെ നയിക്കുകയും ചെയ്യും . ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്.വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സമ്മർധരഹിതമായ അന്തരീക്ഷത്തിലൂടെ യുവാക്കളുടെ ഊർജ്വസ്വലത വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .