‘കുട്ടികൾ മാർക്കോ കാണുന്നത് തടയണം’; മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ്
മാർക്കോ സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്ന് പരാതി. എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് മാർക്കോ. കെ.പി.സി.സി അംഗം ജെ.എസ് അഖിലാണ് പരാതി നൽകിയത്.
കൂടാതെ സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും അഖിൽ പരാതി നൽകി. ”ഞാൻ ഇന്നലെ മാർക്കോ കണ്ടിരുന്നു. സിനിമയിൽ മുഴുനീളെ വയലൻസ് ആണ് കുട്ടികളെ കാണിക്കാൻ പറ്റില്ല. എന്നാൽ ഒരുപാട് തീയറ്ററുകയിൽ ചിത്രം കാണാൻ ഫാമിലി പ്രേക്ഷകർക്കൊപ്പം കുട്ടികളും എത്തുന്നു”. ഒരുപാട് വയലൻസ് അരങ്ങേറുന്നതിനാൽ ചിത്രം കാണാൻ 18 വയസിന് താഴെയുള്ള കുട്ടികളെ വിലക്കണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു.