കസാക്കിസ്ഥാനിൽ വിമാനം തകർന്ന് 42 പേർക്ക് ദാരുണാന്ത്യം; പരുക്കേറ്റ 5 പേരുടെ നില ഗുരുതരം
കസാക്കിസ്ഥാനിൽ വിമാനം തകർന്ന് 42 പേർക്ക് ദാരുണാന്ത്യം. കസാക്കിസ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസിസീസാണ് വാർത്ത സ്ഥിരീകരിച്ചത്. അപകടത്തിൽ പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. റഷ്യയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. അസർബൈജാൻ എയർലൈൻസ് ആണ് അപകടത്തില്‍പ്പെട്ടത്. കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപമാണ് എയർലൈൻസ് അപകടത്തില്‍പ്പെട്ടത്. അഞ്ച് ജീവനക്കാരും 62 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
നിലത്തുവീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 25ഓളം പേരെ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ വിമാനം തകരുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണിത്.