സന്നിധാനത്ത് മദ്യ വില്‍പ്പന, നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
ശബരിമല സന്നിധാനത്ത് നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയില്‍. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ് പൊലീസിന്റെ പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി.
ഒരു സമ്പൂർണ്ണ മദ്യനിരോധിത മേഖലയായ സന്നിധാനത്തേക്ക് കർശന പരിശോധനകളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇയാളെ ഇന്നലെ വൈകുന്നേരം ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.