സംസ്ഥാനത്ത് സ്വര്ണവില കൂടി; പവന് 120 രൂപ വര്ധിച്ചു
Posted On December 30, 2024
0
26 Views
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില പവന് 120 രൂപ കൂടി. 57,200 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7150 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു ഒരു പവന് സ്വര്ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്ന്ന് സ്വര്ണവില ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
റിയാദ് മെട്രോ സർവീസ്; റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച ഓടിത്തുടങ്ങും
December 13, 2024