സ്വിഫ്റ്റ് ബസ് ഡ്രൈവർമാർക്ക് കടുത്ത ഭാഷയിൽ താക്കീത് നൽകി മന്ത്രി ഗണേഷ് കുമാർ
അശ്രദ്ധമായി വാഹനമോടിക്കുന്ന സ്വിറ്റ് ബസിലെ ഡ്രൈവർമാർക്ക് താക്കീതുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ ആശ്രദ്ധമായണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില്‍ പെട്ടാല്‍ ലൈസൻസ് റദ്ദാക്കാൻ പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.കെഎസ്ആർടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്റെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയാണ് സ്വിറ്റ് ബസിലെ ഡ്രൈവർമാരുടെ അശ്രദ്ധയെ കുറിച്ച മന്ത്രി സൂചിപ്പിച്ചത്.
പലപ്പോഴും സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നത്. അവർക്ക് പ്രത്യേക പരിശീലനം നല്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്,അനാവശ്യമായി ഡീസല്‍ കത്തിച്ച് തീർക്കുന്നു. ഇവർ ഓടിക്കുമ്ബോള്‍ മൈലേജ് കുറവാണ്. ഇത് തടയാൻ പുതിയ പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ്. പ്രതികാര ബുദ്ധിയോടെ ഡ്രൈവർമാർ വണ്ടിയോടിക്കേണ്ട ആവശ്യമില്ല. ഇലക്ട്രിക് ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവർമാർ അശ്രദ്ധമായി വണ്ടിയോടിച്ചാല്‍ ലൈസൻസ് റദ്ദാക്കാൻ ആക്കാൻ പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തന്റെ വാഹനത്തില്‍ ക്യാമറ വാങ്ങി വച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാത്ത യാത്ര, മൂന്നു പേരെ വെച്ചുള്ള ബൈക്ക് യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ എല്ലാം പകർത്തി ആർടിഒയ്ക്ക് കൈമാറും. കെഎസ്ആർടിസി ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആധുനിക ബസ് വാങ്ങാൻ 63 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻപും സ്വിഫ്റ്റ് ബസ്സിലെ ജീവനക്കാരെ വിമർശിച്ചും താക്കീത് നൽകിയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ കൂടുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആൻ ആരോപിച്ചിരുന്നു.. ലഭിക്കുന്ന പരാതികളില്‍ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണെന്ന് മന്ത്രി പറഞ്ഞു. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതല്‍ പരാതികളും. ഓരോ ദിവസത്തെയും കണക്കെടുത്താല്‍ 3000ത്തിലേറെ ബസുകളിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരേക്കാൾ അപകടമുണ്ടാക്കുന്നത് വളരെ തുച്ഛമായ ബസുകളുള്ള സ്വിഫ്റ്റിലെ ഡ്രൈവര്‍മാരാണ്.
മരണം സംഭവിച്ച അപകടങ്ങളിലെ കണക്ക് നോക്കിയാലും ഇങ്ങനെ തന്നെയാണ്. ഈ രീതികൾ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ചെലവും ഡ്രൈവർമാരുടെ തലയില്‍ വയ്ക്കുമെന്നും കെഎസ്ആര്‍ടിസി പൈസയൊന്നും ചെലവാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.പരാതികൾ ഏറി വരുന്ന സാഹചര്യത്തിലാണ് മന്ത്രി വീണ്ടും കടുത്ത ഭാഷയിൽ സ്വിഫ്റ്റ് ബസ് ഡ്രൈവർമാർക്ക് താക്കീത് നൽകിയിരിക്കുന്നത് .