ഈ പൊട്ടിത്തെറി കടലിനെ ഇളക്കി മറിച്ചേക്കാം:ജീവജാലങ്ങൾക്ക് വലിയ ആഘാതം സംഭവിക്കാം
അമേരിക്കയിലെ ഒറിഗണ്‍ തീരത്തിനടുത്ത് കടലിനടിയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന് 2025ല്‍ സാധ്യത എന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗണ്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആക്സിയല്‍ സീമൗണ്ട് അഗ്നപര്‍വതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഒറിഗണ്‍ തീരത്തിനടുത്തെ ആക്സിയല്‍ സീമൗണ്ട് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിക്കുക. ലോകത്ത് ഏറ്റവുമധികം സൂക്ഷമതയോടെ നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്നിപർവതങ്ങളിലൊന്നാണ് ആക്സിയല്‍ സീമൗണ്ട്.1,100 മീറ്റർ ഉയരവും 2 കിലോമീറ്റർ വ്യാസവുമുള്ള ആക്സിയല്‍ സീമൗണ്ട് മുദ്രനിരപ്പില്‍ നിന്ന് 1,400 മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്.ഒറിഗണ്‍ തീരത്തെ കടലിനടിയിലുള്ള ആക്സിയല്‍ സീമൗണ്ട് അഗ്നിപര്‍വതത്തിലെ ഗ്രൗണ്ട് ഡിഫോര്‍മേഷന്‍, ഉയര്‍ന്ന ഭൂകമ്പ പ്രവര്‍ത്തനം, ഉപരിതലത്തിനടിയില്‍ മാഗ്മ അടിഞ്ഞുകൂടല്‍ എന്നിവയില്‍ നിന്നുള്ള സൂചനകള്‍ പ്രകാരമാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
1918, 2011, 2015 വർഷങ്ങളില്‍ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവതമാണിത്. ആക്സിയല്‍ സീമൗണ്ടിലെ വരാനിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനത്തിൻറെ സൂചനകള്‍ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.2015 ല്‍ അവസാനമായി സജീവമായ ആക്സില്‍ സീമൗണ്ട് അന്നത്തെ പൊട്ടിത്തെറിക്ക് മുൻപുള്ള അവസ്ഥയുടെ സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്.അഗ്നിപർവ്വതത്തിൻറെ ഉപരിതലം വീർത്തുവരുന്നതായാണ് സൂചന. ഉള്ളിലെ മാഗ്മയുടെ ചലനം മൂലമാണിത്. ഇത് വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ ശക്തമായ സൂചനയാണെന്ന് ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റായ വില്യം ചാഡ്വിക്ക് പറയുന്നത്. അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന്റെ അനന്തരഫലമായി ചുറ്റളവിലുള്ള കടല്‍വെള്ളത്തിന്റെ താപനിലവർദ്ധിക്കുമെന്നും മത്സ്യങ്ങളെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. വിജയംഅഗ്നിപര്വത സ്ഫോടനങ്ങള്‍ പ്രവചിക്കുന്നതിലെ നാഴികക്കല്ലാകും ആക്സിയല്‍ സീമൗണ്ടിലെ പഠനമെന്നാണ് അനുമാനം. അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഏറ്റവും കൃത്യമായി പ്രവചിക്കാനുള്ള സാധ്യതയാണ് ആക്സിയല്‍ സീമൗണ്ട് പഠനത്തിലൂടെ ഗവേഷകര്‍ കാണുന്നത്. കടലിന്റെ ഉപരിതലത്തില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഉപകരണങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ പ്രവചനം നടത്തിയിരിക്കുന്നത്.
അത്യാധുനികമായ സീഫ്ളോർ കേബിള്‍ സംവിധാനം വഴി ഓരോ ഭൂചലനവും മാറ്റങ്ങളും തത്സമയം ട്രാക്ക് ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ കൃത്യമായ പ്രവചനങ്ങള്‍ നല്കാൻ സഹായിക്കുന്നു. ഏതാനും വർഷങ്ങള്‍ കൂടുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടനങ്ങള്‍ ഒട്ടേറെ അവസരങ്ങളാണ് പഠനങ്ങള്‍ക്ക് നല്‍കുന്നത്. അതേസമയം തന്നെ ആക്സിയല്‍ സീമൗണ്ട് മനുഷ്യന്റെ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാത്തതിനാല് ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താണ് ഗവേഷകർ ശ്രമിക്കുന്നത്.ഇത് സംബന്ധിച്ചുള്ള നിഗമനങ്ങള്‍ അമേരിക്കന്‍ ജിയോഗ്രഫിക്കല്‍ യൂണിയന് സമ്മേളനത്തില്‍ ഗവേഷകര്‍ അവതരിപ്പിച്ചു. .പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സമുദ്രാന്തര്‍ ഷീല്‍ഡ് അഗ്നിപര്‍വതമാണ് ആക്സിയല്‍ സീമൗണ്ട്. ഒറിഗണിലെ കാന്നോന്‍ ബീച്ചില്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ആയിരം മീറ്ററിലധികമാണ് ഈ അഗ്നിപര്‍വതത്തിന്റെ ഉയരം. ജനവാസ മേഖലകളെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ലാത്ത അഗ്നിപര്‍വതമാണ് എന്നതിനാല്‍ വലിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.