ഗോമൂത്രം കുടിച്ചാൽ പനിയും, ദഹനക്കേടും മാറും; ഇത് പറയുന്നത് ഐ ഐ ടി ഡയറക്ടറായ കാമകോടി
ഗോമൂത്രം കുടിച്ചാല്‍ പല വിധ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്നാണ് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ വി കാമകോടി പറയുന്നത്. തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍, അദ്ദേഹം ഗോമൂത്രം കുടിച്ചുവെന്നും, വെറും 15 മിനിട്ടിനുള്ളില്‍ പനി പൂർണ്ണമായും വിട്ടുമാറിയെന്നും വി. കാമകോടി പറയുന്നു.
ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് അച്ഛൻ കുടിച്ച ഗോമൂത്രം ലഭിച്ചതെന്നും, എന്നാൽ അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നുമാണ് കാമകോടി സാർ പറയുന്നത്. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലാണ് ഐ.ഐ.ടി ഡയറക്ടറുടെ ഈ വിചിത്രമായാ പരാമര്‍ശം ഉണ്ടായത്.
ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് വളരെ നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിചിത്ര പരാമര്‍ശത്തെ തുടര്‍ന്ന് കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന് പ്രസ്തവാന ഇറക്കിയിട്ടുണ്ട്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഒരു ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ ഈ മണ്ടൻ പ്രസ്താവനയെ അപലപിക്കുന്നു എന്നും യൂണിയന് പറഞ്ഞു.
അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും, ഈ പറഞ്ഞ വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ അദ്ദേഹം മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ എ.ഐ വിദഗ്ധരില്‍ ഒരാളാണ് വി. കാമകോടി. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ച് എടുക്കാൻ നേതൃത്വം നല്കിയവരില് ഒരാളായിരുന്നു ഇദ്ദേഹം. ഐ.ഐ.ടിയില്‍ തന്നെയായിരുന്നു വി. കാമകോടിയുടെ പഠനം.
നേരത്തെയും ഗോമൂത്രം കുടിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതാക്കളും ഹിന്ദുത്വ വാദികളും അവകാശപ്പെട്ടിരുന്നു. ശരീരത്തില്‍ ചാണകം പൂശുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ച് വാദിക്കുന്ന നിരവധി എം.എല്‍.എമാറം നമ്മുടെ ഇന്ത്യയിലുണ്ട്.
കഴിഞ്ഞ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ, പന്തലിലേക്ക് ഗോമൂത്രം കുടിക്കുന്നവരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്ന ബി.ജെ.പി നേതാവ് ചിന്ടു വര്‍മയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിലൂടെ ഗോമൂത്രം കുടിക്കാത്തവര്‍ അഹിന്ദുക്കളാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.
അതേസമയം ഗോമൂത്രത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തല്‍.
ഗോമൂത്രത്തില്‍ ഹാനികരമായ 14 ഇനം ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആരോഗ്യമുള്ള പശുക്കളില്‍ നിന്നും കാളകളില്‍ നിന്നുമുള്ള മൂത്രമാണ് ഇതിനുള്ള സാമ്പിളുകളായി ഗവേഷകര്‍ ശേഖരിച്ചിരുന്നത്.
ശാസ്ത്രം വളരെ അധികം പുരോഗമിച്ച്, ലോകം മുന്നോട്ട് കുത്തിക്കുമ്പോളും ചിലരൊക്കെ ഇങ്ങനെ തന്നെയാണ്. കഴിഞ്ഞ ദിസത്തെ നെയ്യാറ്റിൻകരയിലെ സംഭവം തന്നെ ഉദാഹരണം.
മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പുവരെ ഷുഗറിന്റേയും പ്രഷറിന്റേയും ഗുളിക കഴിച്ചിരുന്ന, ഒറ്റക്ക് നടക്കാൻ പോലും കഴിയാതിരുന്ന, പഴയകാല BMS ചുമട്ടുതൊഴിലാളിയും, മുന്നുപേരെ വെട്ടിയ കേസ്സിലും,
നെയ്യാറ്റിന്‍കര DYSP-യെ ആക്രമിച്ച കേസ്സിലെ പ്രതിയുമായ മണിയന് എന്ന ഗോപനെ, ഗോപൻ സ്വാമിയാക്കി, മഠാധിപതിയാക്കി. ഇനി ആ സമാധിയിൽ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങൾ മാറാന്‍, പ്രാര്‍ത്ഥനയും സംഭാവനയും ആയി ആളുകൾ വന്നുകൊണ്ടേയിരിക്കും.