നടിക്കെതിരെ മാനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും: രാഹുൽ ഈശ്വർ
നടിയുടെ പരാതിയിൽ പൊലീസ് കഴമ്പില്ല എന്ന് കണ്ടെത്തി കോടതിയിൽ പറഞ്ഞതാണെന്ന് രാഹുൽ ഈശ്വർ. ഇപ്പോൾ വീണ്ടും തനിക്ക് എതിരെ കേസ് എടുത്തു. നിയമം കൺമുന്നിൽ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പുരുഷന് എതിരെ കേസ് എടുക്കൽ ആണ് ഈ നാട്ടിലെ പുരോഗമനം. നടിക്ക് എതിരെ മാനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും. അപകീർത്തിപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകും.
എന്താണ് കേസ് വന്നാൽ ഉള്ള ബുദ്ധിമുട്ടുകൾ എന്ന് ഹണി റോസ് മനസ്സിലാക്കണം. മൂഡിന് അനുസരിച്ച് പരാതി നൽകിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട. ആരെങ്കിലും പ്രകോപിച്ചിട്ടാകും നടി വീണ്ടും പരാതി നൽകിയതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്നലെയാണ് കേസ് എടുത്തത്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു.