അമേരിക്കയില് വീണ്ടും വിമാന അപകടം; വീടുകള്ക്ക് മുകളിലേക്ക് ചെറുവിമാനം തകര്ന്നുവീണു
Posted On February 1, 2025
0
258 Views
അമേരിക്കയില് വിണ്ടും വിമാനം തകര്ന്ന് അപകടം. വടക്കു കിഴക്കന് ഫിലാഡെല്ഫിയയില് റൂസ്വെല്റ്റ് മാളിന് സമീപം വീടുകള്ക്ക് മുകളിലേക്കാണ് ചെറുവിമാനം തകര്ന്നു വീണത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്തീപിടിത്തമുണ്ടായി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.
റൂസ് വെല്റ്റ് ബൊളിവാര്ഡിനും കോട്ട്മാന് അവന്യുവിനുമിടയില് വീടുകള്ക്കു മുകളിലേക്കാണ് വിമാനം തകര്ന്നുവീണത്. വിമാനത്തില് ആറു പേര് ഉണ്ടായിരുന്നുവെന്ന് റിപ്പോര്ട്ടുകളുണ്ട്.













