മതപരിവർത്തനം നടത്തിയെന്ന ആരോപണം; തടവിലായ ആദ്യ ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം
ഉത്തർപ്രദേശിലെ ദളിത് വിഭാഗക്കാരെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചു എന്നതിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് പത്തനംതിട്ട സ്വദേശികളായ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജ പാപ്പച്ചനും ജാമ്യം അനുവദിച്ചത്.
ഇവരുടെ കേസുകൾ രണ്ടായിട്ടാണ് കോടതി വാദം കേട്ടത്. ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇരുവർക്കും ജാമ്യം അനുവദിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും ആശ്വാസവും ഉണ്ടെന്നും, നിയമത്തിൽ അത്തരം വ്യവസ്ഥകളില്ലാത്തപ്പോൾ ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതിന് ക്രിസ്ത്യൻ ദമ്പതികൾ ശിക്ഷിക്കപ്പെട്ട അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഇവരുടേതെന്നും ദമ്പതികളുടെ സഹായി മാത്യു പറഞ്ഞു.