ജീവനക്കാരെ ഇന്ന് മുതൽ പിരിച്ചുവിടും, കടുത്ത തീരുമാനവുമായി മെറ്റ

ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ. 2025-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികളെക്കുറിച്ച് മെറ്റ ഇതിനകം തന്ന സൂചന നല്‍കിയിരുന്നു. കൂടാതെ, ഈ വര്‍ഷം തൊഴിലാളികളുടെ എണ്ണം 5 ശതമാനം കുറയ്ക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. തൊഴിലാളികളെ ഇന്ന് മുതല്‍ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ജോലി വെട്ടിക്കുറച്ചാലും മെറ്റ റിക്രൂട്ട്മെന്റ് നിര്‍ത്തില്ല എന്നും പറയുന്നുണ്ട്. കമ്പനി കൂടുതല്‍ മെഷീന് ലേണിംഗ് എഞ്ചിനീയര്‍മാരെ നിയമിച്ചേക്കാമെന്ന സൂചനയുമുണ്ട്.
ഇതിന് മുമ്പ് മെറ്റ് ജീവനക്കാരെ പിരിച്ചുവിട്ടത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് ഏകദേശം 10000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു അന്നത്തെ പിരിച്ചുവിടല്‍.