സ്വര്ണ വില 64,000 കടന്നു; ഇന്നു കൂടിയത് 640 രൂപ
Posted On February 11, 2025
0
36 Views

സ്വര്ണ വിലയില് റെക്കോര്ഡുകള് ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്ന്ന് 8060 ആയി. ഫെബ്രുവരിയില് മാത്രം 2520 രൂപയാണ് പവന് വര്ധിച്ചത്.
കഴിഞ്ഞ മാസം 22നാണ് പവന് വില ചരിത്രത്തില് ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള് കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവന് അടുത്ത സൈക്കോളജിക്കല് മാര്ക്ക് ആയ 65,000ല് അതിവേഗം എത്തുമെന്നാണ് പ്രവചനം.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025