ബ്രേക്കിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
Posted On February 12, 2025
0
110 Views
റെക്കോര്‍ഡുകള്‍ ഭേദിച്ച് പാഞ്ഞിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 64000ല്‍ താഴെ എത്തി. 65000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്നത്തെ ഇടിവ്. 63,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.











