എന്താടോ നന്നാവാത്തെ ‘ഇസ്രായേലേ’
ഹമാസ് തലവൻ മുഹമ്മദ് ഷഹീനെ വധിച്ചു ഇസ്രായേൽ

ഹമാസിന്റെ ലബനന് വിഭാഗം മേധാവി, മുഹമ്മദ് ഷഹീനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. തുറമുഖനഗരമായ സിഡോണില്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുഹമ്മദ് ഷഹീന് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം.
തെക്കൻ ലെബനനിലെ സിഡോണ്‍ നഗരത്തിലാണ് തിങ്കളാഴ്ച ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സൈനിക കമാൻഡർ കൊല്ലപ്പെട്ടതെന്നാണ് വിവരം . സൈന്യവും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ തീരദേശ നഗരത്തില്‍ കാറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മുഹമ്മദ് ഷാഹിൻ കൊല്ലപ്പെട്ടത് .
സ്ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇസ്രയേല്‍-ഹിസ്ബുല്ല വെടിനിർത്തല്‍ കരാറിന്റെ ഭാഗമായി തെക്കൻ ലബനനില്‍നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിർത്തല്‍ കരാർ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.
സിദനിലെ മുനിസിപ്പല്‍ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസിൻ്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്, സിഡോണില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഷാഹിൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആക്രമണത്തിൻ്റെ ലക്ഷ്യം ഷാഹിനായിരുന്നുവെന്ന് ഹമാസ് വൃത്തങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു
ഷഹീന് സഞ്ചരിച്ചിരുന്ന കാർ ലക്ഷ്യമാക്കിയായിരുന്നു ഐഡിഎഫ് ആക്രമണം. ലെബനനിലെ ഹമാസിൻ്റെ പ്രവർത്തനങ്ങളുടെ തലവനായിരുന്ന ഷഹീന്, ഇറാന്റെ സഹായത്തോടെ, ഇസ്രയേലിനെതിരെ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. അടുത്തിടെ ലെബനനിലെ ഇസ്രയേലി പൗരന്മാർക്കുനേർക്കുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഷഹീനാണെന്നും ഐഡിഎഫ്, ഷിന് ബെറ്റ് വിഭാഗങ്ങള്‍ ആരോപിക്കുന്നു.
ഗാസ യുദ്ധത്തിന് സമാന്തരമായി, ഹമാസ് അംഗങ്ങള്‍, സഖ്യകക്ഷിയായ ഹിസ്ബുള്ള, ലബനനിലെ മറ്റ് വിഭാഗങ്ങള്‍ എന്നിവയ്ക്കെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിവരികയാണ് . അതേസമയം ഗാസ വെടിനിർത്തലിന്റെ രണ്ടാംഘട്ട ചർച്ചകള്‍ ഈയാഴ്ച ആരംഭിക്കുമെന്ന് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്യക്തമാക്കി.
ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഖത്തർ പ്രധാനമന്ത്രി അദ്ബുല്റഹ്മാൻ അല്‍ താനി, ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവി ഹസൻ റഷാദ് എന്നിവരുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായി ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു . ചർച്ചകള്‍ എവിടെവെച്ചായിരിക്കുമെന്ന് നിർണയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ടചർച്ചകള്‍ ദോഹയിലാണ് നടന്നത്. കരാർപ്രകാരം, കഴിഞ്ഞയാഴ്ചയാണ് രണ്ടാംഘട്ട ചർച്ചകളാരംഭിക്കേണ്ടിയിരുന്നത്.
വെടിനിർത്തലിൻ്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിലെ ആറാമത്തെ ബന്ദിമോചനം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ശനിയാഴ്ച ഖാൻ യൂനിസില്‍ വെച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചു. അമേരിക്ക, റഷ്യ, അർജൻ്റീന പൌരത്വമുള്ള സാഷ ത്രുഫാ നോവ്, സഗുയി ഡെകെല്‍-ചെൻ , യെയ്ർ ഹോണ്‍ എന്നിവരെയാണ് ഖാൻ യൂനിസില്‍ വെച്ച് ഹമാസ് മോചിപ്പിച്ചത്. പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 36 പേരുള്‍പ്പെടെ 369 പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിച്ചു. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.