ടീച്ചറേ അവനെന്നെ തോണ്ടിയെന്ന ട്രംപ്, പിച്ചിയെന്ന് സെലെൻസ്കി

എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയും തമ്മില്‍ പരസ്പരമുള്ള വാക്കുകള്‍ കൊണ്ടുള്ള അടികളും തിരിച്ചടികളും നടക്കുകയാണ്.
സെലെൻസ്കിയെ അദ്ദേഹം “സ്വേച്ഛാധിപതി” എന്ന് വിളിച്ചു.
തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമർശനം. യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സെലന്‍സ്കി തയാറാകുന്നില്ലെന്നും പെട്ടെന്ന് മാറിയില്ലെങ്കില്‍ രാജ്യം ബാക്കിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു.
‘സെലെന്‍സ്കി യുക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണ് സെലൻസ്കി മിടുക്ക് കാണിച്ചത്. എന്നാല്‍ റഷ്യമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുകയാണ്. ട്രംപിന് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നു’ ട്രംപ് കുറിച്ചു.
യുക്രേനിയൻ നേതാവ് പൊതുജനങ്ങള്‍ക്കിടയില്‍ 4% അംഗീകാര റേറ്റിംഗിലേക്ക് കുറഞ്ഞുവെന്ന് അദ്ദേഹം മുമ്ബ് അവകാശപ്പെട്ടിരുന്നു. ട്രംപ് റഷ്യ ഇന്ധനമാക്കുന്ന “തെറ്റായ സ്ഥലത്താണ്” ജീവിക്കുന്നതെന്ന് പറഞ്ഞ സെലെൻസ്കിയുടെ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങള്‍.
ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.
റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രൈന് പണമായും ആയുധങ്ങളായും അമേരിക്ക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ ഈ നിലപാട് മാറ്റി. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്നാണ് ട്രംപ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. സെലന്‍സ്കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. യുദ്ധകാല സഹായത്തിന് പകരം യുക്രെയ്നിന്റെ പകുതി ധാതുവിഭവങ്ങള്‍ (50,000 കോടി ഡോളർ) നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.
അതേസമയം റഷ്യ നല്കുന്ന തെറ്റായ വിവരങ്ങളിലാണ് ട്രംപ് ജീവിക്കുന്നതെന്ന് സെലന്‍സ്കി വിമര്‍ശിച്ചു. യുക്രെയ്ന് നിയമ പ്രകാരം യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് ആവശ്യമില്ല.
അതേസമയം യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് റഷ്യയുമായി ചർച്ചകള്‍ തുടങ്ങി. റഷ്യ-ഉക്രയ്ന് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റിയാദില്‍ അമേരിക്കയുടെയും റഷ്യയുടെയും ഉന്നതതല സംഘം ചര്‍ച്ച നടത്തിയിരുന്നു. യുക്രെയ്ന് പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു.
സൗദി അറേബ്യയുമായി ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏത് രാജ്യത്തിനും അവകാശമുണ്ട്. റഷ്യയുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയത് പ്രസിഡന്റ് പുടിനെ നീണ്ട ഒറ്റപ്പെടലില്‍നിന്ന് കരകയറ്റാന്‍ സഹായിച്ചുവെന്ന് സെലന്‍സ്കി വ്യക്തമാക്കി. യുദ്ധവിരാമത്തിനായുള്ള ചര്‍ച്ചകളില്‍ നിന്നും യുക്രെയ്നെ ആരും ഒഴിവാക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രതികരിച്ചു.
യുക്രെയ്ന് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നേതാക്കളുമായുള്ള രണ്ടാമത്തെ യോഗം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അറിയിച്ചു. രണ്ടു ദിവസം മുമ്ബ് മക്രോണിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് വീണ്ടും യൂറോപ്യന്‍ നേതാക്കള്‍ യുക്രെയ്ന് വിഷയത്തില്‍ യോഗം ചേരുന്നത്.
2019ലാണ് സെലൻസ്കി യുക്രെയ്നില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്ബ് റഷ്യന്‍ സംഘർഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് സെലൻസ്കി ഭരണത്തില്‍ തുടരുകയായിരുന്നു.
അതേസമയം, നാളെ നടക്കാനിരിക്കുന്ന സെലൻസ്കിയുമായുള്ള ആസൂത്രിത കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുക്രൈനിലെ യുഎസ് പ്രത്യേക ദൂതൻ കീവിലെത്തി.