കാക്കനാട് കഞ്ചാവുമായി യുവതി പിടിയിൽ

കാക്കനാട് കഞ്ചാവുമായി യുവതിയെ പിടികൂടി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
1.2 കിലോഗ്രാം കഞ്ചാവ് ആണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ടി.എസ്.പ്രതീഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.