തെലങ്കാനയിൽ തുരങ്ക അപകടം: എട്ട് പേർക്കായുളള തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചേക്കും

തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേർക്കായുളള രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചേക്കും. തുരങ്കത്തിൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവെക്കുന്നത്. തകർന്ന ഭാഗത്തുകൂടി കൂടുതൽ ചെളിയും വെള്ളവും ഒഴുകുന്നതുമൂലം മണ്ണിടിയുന്നതിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തുരങ്കത്തിൽ ചളിയും വെളളവും കൂടുന്നുണ്ടെന്ന് തിങ്കളാഴ്ച രക്ഷാദൗത്യത്തിന് ഇറങ്ങിയവർ പറഞ്ഞിരുന്നു. രക്ഷാപ്രവർത്തകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. തുരങ്കത്തിലെ ചില ഭാഗങ്ങൾ തകർന്നനിലയിലാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടകരമാണെന്ന് ഓസ്ട്രേലിയൻ ടണൽ എക്സപേർട്ടായ ക്രിസ് കൂപ്പറിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.