ശിവരാത്രി; കൊച്ചി മെട്രോ സർവീസ് സമയം വര്ധിപ്പിച്ചു
Posted On February 25, 2025
0
58 Views

ആലുവ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്വീസ് സമയം വര്ധിപ്പിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയില് നിന്നുള്ള സര്വീസുകൾ രാത്രി 11.30 വരെ ഉണ്ടാകും.
അതുപോലെ ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയില് നിന്നുള്ള സര്വീസ് വെളുപ്പിന് 4.30 ന് ആരംഭിക്കും. തുടര്ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര് ഇടവിട്ടും, പിന്നീട് സാധാരണ നിലയ്ക്കും ആലുവയില് നിന്ന് സര്വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025