ബിജെപിയിലേക്കില്ല, എൻറെ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കാത്ത പാർട്ടി; നയം വ്യക്തമാക്കി തരൂർ

ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകും. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും, അത് അവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി.
ആരെയും ഭയമില്ല. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് ഞാൻ. എന്തുപറഞ്ഞാലും എതിർക്കാനും വിമർശിക്കാനും സ്വന്തം പാർട്ടിക്കുള്ളിൽതന്നെ ആളുകളുണ്ട് എന്നും തരൂർ പറയുന്നു.