വെങ്കല ഗരുഡ ശില്പ്പം; ഗുരുവായൂരില് നവീകരിച്ച മഞ്ജുളാല്ത്തറ സമര്പ്പിച്ചു
Posted On March 2, 2025
0
53 Views

ഗുരുവായൂര് ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ജുളാല്ത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തര്ക്ക് സമര്പ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങള്ക്ക് പുതിയ മഞ്ജുളാല്ത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും.
മഞ്ജുളാല്ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പവും സ്ഥാപിച്ച് ദേവസ്വത്തിന് വഴിപാടായി സമര്പ്പിച്ചത് ചലച്ചിത്രനിര്മ്മാതാവ് കൂടിയായ വേണു കുന്നപ്പിളളിയാണ്. നവീകരിച്ച മഞ്ജുളാല്ത്തറയുടെ സമര്പ്പണ ചടങ്ങ് ഇന്നലെ രാവിലെ പത്തു മണിക്ക് നടന്നു. ചടങ്ങില് ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025