97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു

97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് ഓസ്കർ പുരസ്കാര നിശ നടക്കുന്നത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി, തിരക്കഥ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. കോനന്‍ ഒബ്രയാന് ആണ് ഇത്തവണ ഓസ്കാറിന്റെ മുഖ്യ അവതാരകന്. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്കാര്‍ലറ്റ് ജൊഹാന്സണ്, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു
ആദ്യത്തെ ഒസ്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ‘ദ റിയല്‍ പെയിന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്ക്കിന് പുരസ്കാരം നേടിയത്. മികച്ച തിരക്കഥ അനോറ എന്ന ചിത്രത്തിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കര്‍ നേടി.
അനോറ എന്ന ചിത്രത്തിന്റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് ഓസ്കാര്‍ ലഭിച്ചു. അനോറ സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഓസ്കാറാണ് ഇത്. മികച്ച സഹനടിയായി സോയി സല്‍ദാന. സ്പാനിഷ് ചിത്രം ‘എമിലി പരേസി’ലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച ഒറിജിനല്‍ സോംഗ്- ‘എമിലിയ പെരെസി’ന് പുരസ്കാരം. സംഗീത സംവിധായകന് ക്ലെമന്റ് ഡ്യുകോളും ഗായികയും ഗാനരചയിതാവുമായ കാമിലയും പുരസ്കാരം പങ്കിട്ടു. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമായി ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഡോക്യുമെന്ററിയായി ‘നോ അദര്‍ ലാന്‍ഡ്’ തിരഞ്ഞെടുക്കപ്പെട്ടു. പാലസ്തീന്-ഇസ്രയേല്‍ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിൽ
പാലസ്തീന്-ഇസ്രയേല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഡോക്യുമെന്റി ഒരുക്കിയിരിക്കുന്നത്.
ഐയാം നോട്ട് എ റോബോട്ടിനാണ് പുരസ്കാരം. ഛായാഗ്രാഹണത്തിനുള്ള പുരസ്കാരം ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിനായി ലോൽ ക്രോളിക്ക് ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ഐയാം സ്റ്റിൽ ഹിയര്‍. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്കാരം. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡിയിക്കാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിലും ഇദ്ദേഹത്തിന് പുരസ്കാരം ഉണ്ടായിരുന്നു.