എന്താ അനശ്വര ‘ഒരു മര്യാദയൊക്കെ വേണ്ടേ’ എന്ന് സംവിധായകൻ ദീപു കരുണാകരൻ

അനശ്വര രാജനെതിരെ സംവിധായകൻ ദീപു കരുണാകരൻ രംഗത്ത്. ദീപു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം സഹകരിക്കുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചില്ല എന്നാണ് സംവിധായകൻ പ്രതികരിച്ചത്
ദീപു സംവിധായകനും സഹ നിർമാതാവുമായ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ. ഇന്ദ്രജിത്തും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളായത്.
പ്രൊമോഷനുമായി നടി സഹകരിക്കുന്നില്ലെന്നാണ് ദീപു തുറന്നടിച്ചത്. ഇൻസ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പോലു ഇടാൻ അവർ തയാറായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നും ദീപു കരുണാകരൻ പറഞ്ഞു.അനശ്വരയുടെ നിസഹകരണം തന്റെ സിനിമയുടെ റീച്ചിനെ ബാധിച്ചെന്നും ഉണ്ടായ നഷ്ടത്തിന് വാങ്ങിയ പ്രതിഫലത്തില്‍ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം എന്നുമാണ് സംവിധായകൻ പറഞ്ഞത്
സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ചെങ്കിലും പ്രൊമോഷന്റെ കാര്യം വന്നപ്പോള്‍ അവർ കൈമലർത്തി. സിനിമയുടെ പാട്ടുകള്‍ റിലീസായപ്പോള്‍ പ്രൊമോഷന്റെ ഭാഗമായി ഇൻസ്റ്റപോസ്റ്റുകള് ഇടണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അവർ തയാറായില്ല. മ്യൂസിക്ക് കമ്ബനിയുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദമുണ്ട്.
സിനിമ ചിത്രീകരിക്കുന്ന സമയത്ത് തന്നെ അകമഴിഞ്ഞ് പിന്തുണച്ചയാണ് നടി. പല ഘട്ടങ്ങളിലും സിനിമ നിന്നു പോകുമെന്ന അവസ്ഥ വന്നിരുന്നു, അപ്പോഴും അവർ കൂടെ നിന്നു. എന്നാല്‍ സിനിമയുടെ പ്രമോഷൻ നടത്താൻ ആവശ്യപ്പെട്ടപ്പോള്‍ അവർ സഹകരിക്കാൻ തയ്യാറായില്ല എന്നാണ് ദീപു ആരോപിക്കുന്നത്.
സിനിമയുടെ ഓഡിയോ റൈറ്റ്സ് 10 ലക്ഷം രൂപയ്ക്ക് ഒരു കമ്ബനിക്ക് നല്കി.പാട്ട് റിലീസായപ്പോള്‍ അവരുടെ ഔദ്യോഗിക ഇൻസ്റ്റാ പേജിലൂടെ പാട്ട് പ്രമോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അവർ തയ്യാറായില്ല, കമ്ബനി തനിക്ക് മേല്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവരുടെ ആരാധകർ പ്രമോട്ട് ചെയ്യുന്ന പേജിലൂടെ മാത്രമാണ് വീഡിയോ പ്രമോട്ട് ചെയ്തത്. പ്രമോഷന് വരാൻ ആവശ്യപ്പെട്ടപ്പോള്‍ നോക്കാമെന്നാണ് പറഞ്ഞത്.
അവരുടെ ഈ പ്രതികരണത്തെ തുടർന്ന് നടിയുടെ അമ്മയേയും മാനേജരേയും വിളിച്ചു. പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലു പിടിച്ചു പറയേണ്ട ഒരു അവസ്ഥ പോലും ഉണ്ടായി. ഒരുപരിധിയില്‍ കൂടുതല്‍ ഇക്കാര്യത്തില്‍ അവളെ നിർബന്ധിക്കാനാകില്ലെന്നായിരുന്നു അവരുടെ മറുപടി. മാനേജരോട് ചോദിക്കുമ്ബോള്‍ ഇപ്പോള്‍ ഇടാമെന്ന് പറഞ്ഞ് കളിപ്പിക്കും.
ഇവരുടെ ഈ നിസഹകരണത്തെ കുറിച്ച് അസോസിയേഷനില്‍ പരാതിപ്പെട്ടാല്‍ നടപടിയുണ്ടാകും. അവർക്ക് സിനിമ പ്രമോട്ട് ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ല. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ്. അവരോട് അപ്പോള്‍ പ്രമോഷൻ ഡേറ്റ് അറിയിക്കും. ആ സമയത്ത് അവർ അതിന് തയ്യാറാകുമോയെന്ന് നോക്കട്ടെ എന്ന് ദീപു പറഞ്ഞു.
പെെസ കൊടുക്കാത്തത് കൊണ്ട് ചെയ്തില്ല എങ്കില്‍ കുഴപ്പമില്ല. കൃത്യമായി എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചിട്ടാണ് പലപ്പോഴും ഷൂട്ടിന് വന്നത്. എന്റെ കയ്യില്‍ മെസേജുകള്‍ ഉണ്ട്’ എന്നും ദീപു കരുണാകരൻ പറയുന്നു.
ഈ സിനിമയിലെ പ്രധാന കഥാപാത്രം നായികയായ അനശ്വരയാണ്. അവർ മാത്രമാണ് ഈ സിനിമയില്‍ ഏറ്റവും കൂടുതലുള്ളത്. അപ്പോള്‍ അവരില്ലാതെ പ്രൊമോഷൻ ചെയ്തിട്ട് എന്ത് കാര്യമാണെന്നും സംവിധായകൻ ചോദിക്കുന്നു.
ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറില്‍ പ്രകാശ് ഹൈലൈൻ ആണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ നിർമ്മിച്ചത്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുല്‍ മാധവ്, സോഹൻ സീനുലാല്‍, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സണ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ആഗസ്തിലായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.