നോബി നീ അനിഭവിക്കും ;ഈ ക്രൂരനെ ഒരു നീതിപീഠവും വെറുതെ വിടില്ല

ഷൈനിയും രണ്ടുമക്കളും ആത്മഹത്യ ചെയ്ത വാർത്തയിൽ പല വോയിസ് ക്ലിപ്പുകളും നമ്മൾ കേൾക്കാറുണ്ട് പല പോസ്റ്റുകളും നമ്മൾ വായിക്കാറുണ്ട്…എന്നാൽ ഈ ഒരു പോസ്റ്റ് നിങ്ങളോടൊന്ന് പങ്കു വയ്ക്കണമെന്ന് തോന്നി …മാത്യു സ്റ്റാനി എന്ന ആളുടെ പോസ്റ്റ് ആണിത്.
പോസ്റ്റ് ഇങ്ങനെയാണ് …മാറ്റം വരുത്താതെ പൂർണരൂപത്തിൽ വായിക്കുന്നു …
എങ്ങനെ സാധിക്കുന്നു ന്യായികരിക്കാൻ…….
ഇന്നലെ ചുങ്കത്തുള്ള ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു . മരിച്ച ഷൈനിയുടെ അടുത്ത ബന്ധു . സംസാരിച്ചു വന്നപ്പോൾ അയാൾക്ക് പലവട്ടം ശബ്ദമിടറി . രണ്ടു മൂന്നു വട്ടം എനിക്കും കണ്ണ് നിറഞ്ഞു .
ഷൈനി മരിച്ചു എന്ന് ആ കുടുംബത്തിലെ അകന്ന ബന്ധുവായ ഒരു മുതിർന്ന കുട്ടിയോട് അവളുടെ അമ്മ പറഞ്ഞപ്പോൾ ആളെ മനസിലാകാതെ വന്ന മോളോട് ‘അന്ന് നമ്മൾ അവരുടെ വീട്ടിൽ പോയപ്പോൾ ചായ കൊണ്ട് വന്ന ചേച്ചിയാടീ’ എന്ന് വിശദീകരിച്ചു കൊടുത്തപ്പോൾ ‘ അയ്യോ അത് നോബി ചേട്ടായുടെ ഭാര്യ ആരുന്നോ ? ഞാൻ ഓർത്തു അവരുടെ വീട്ടിലെ വേലക്കാരി ആണെന്ന് ‘ എന്ന് പറഞ്ഞ ആ മോളുടെ സംസാരത്തിൽ ഷൈനിക്ക് ആ വീട്ടിൽ എന്തായിരുന്നു സ്ഥാനം എന്ന് മനസിലാകും .
മറ്റൊരു ബന്ധു അവരുടെ വീട്ടിൽ വന്ന് ഹാളിൽ ഇരിക്കുന്ന സമയത്താണ് മദ്യപിച്ചു വന്നു നോബി അതിക്രൂരമായി ഷൈനിയെ മർദിച്ചത് . വിരുന്നുകാരുടെ മുന്നിലേക്ക് ചവിട്ട് കൊണ്ട് തെറിച്ചു വീണ ഷൈനി ഉരുണ്ടു പിരണ്ട് എണീറ്റ് ‘ കുടിച്ചിട്ട് വന്നാൽ അതിനു ഭ്രാന്താ’ എന്ന് പറഞ്ഞു അകത്തു പോയി നെഞ്ചു പൊട്ടി കരഞ്ഞത് കണ്ടു ‘മതി ഒന്നും വേണ്ട . ആവശ്യത്തിന് വയറു നിറഞ്ഞു’ എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങിയ ആ ബന്ധു ഷൈനിയുടെ വീട്ടിൽ വിളിച്ചു ‘ മോളെ ജീവനോടെ വേണമെങ്കിൽ പോയി കൂട്ടികൊണ്ടു പോരെ കേട്ടോ ‘ എന്ന് പറഞ്ഞു എന്നറിയുമ്പോൾ ഷൈനി ആ വീട്ടിൽ നേരിട്ട ക്രൂര പീഢനത്തിന്റെ ആഴം മനസിലാകും .
അവസാനം നിവൃത്തി ഇല്ലാതെ അവിടെ നിന്നിറങ്ങി കേസ് കൊടുത്തു വീട്ടിൽ നിൽക്കുമ്പോൾ പ്രതിപ്പട്ടികയിൽ കാൻസർ ബാധിച്ച അമ്മായി അപ്പന്റെ പേര് കൂടി ഉൾപ്പെട്ടു എന്നറിഞ്ഞു ‘ അപ്പച്ചൻ പ്രതിയാണെങ്കിൽ ഞാൻ പരാതിയിൽ ഒപ്പിടില്ല , കാരണം എന്നെ ഒത്തിരി ദ്രോഹിച്ചിട്ടുണ്ടെങ്കിലും അപ്പച്ചന്റെ കുറെ അപ്പിയും മൂത്രവും കോരി ഞാൻ നോക്കിയ ആളാ . ആ ആളെ ഈ രോഗകിടക്കയിൽ കിടക്കുമ്പോൾ എനിക്ക് ജയിലിൽ കേറ്റാൻ മനസ്സ് വരുന്നില്ല ‘ എന്ന് നിസ്സഹായതയോടെ പറഞ്ഞ ആ തങ്കമനസ്സിന് പകരമായി ആ കുടുംബം ചെയ്ത ക്രൂരതകൾക്ക് മാപ്പു കൊടുക്കാൻ മനുഷ്യനായി പിറന്ന ഒരാൾക്ക് കഴിയുമോ ?
ളോഹയിട്ട ഒരു നാറി പുരോഹിതൻ ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ചെയ്തു , കിട്ടുന്ന ജോലി എല്ലാം കളയിച്ചു അവളെ മരണത്തിലേക്ക് തള്ളി വിട്ടത് എങ്ങനെ ക്ഷമിക്കാൻ കഴിയും ? അവന്റെ കുടില നിയമബുദ്ധിയിൽ സ്വന്തം മകനെ കൊണ്ട്, ഒന്ന് നുള്ളി നോവിച്ചിട്ടു കൂടി ഇല്ലാത്ത അമ്മക്കെതിരെ കേസ് കൊടുപ്പിച്ച ആ വെള്ളയടിച്ച കുഴിമാടത്തെ ഏതു ചാട്ടവാർ കൊണ്ടാണ് അടിച്ചു പുറം പൊളിക്കേണ്ടത് ?
ഈ പുരോഹിതൻ അവരുടെ സ്വന്തം പെങ്ങളുടെ കുടുംബം തകർത്തു .4 കുട്ടികളുടെ അപ്പനായ ഒരു പാവത്തിനെ പെങ്ങളിൽ നിന്നും അകറ്റി പെങ്ങളുടെ മനസ്സിൽ വിഷം കുത്തി വെച്ച കൊടിയ വിഷം ആണെന്നറിയുമ്പോഴേ അവരെ കുറിച്ചുള്ള അറിവ് പൂർണ്ണമാകൂ .( ആ സഹോദരിയെ വിവാഹം കഴിഞ്ഞു വിദേശത്തു ജോലി ശരിയാക്കിയതും ജീവിതം ഉന്നതിയിൽ എത്തിച്ചതും ആ ഭർത്താവ് കാരണം ആയിരുന്നു എന്നും , ഇടക്കുണ്ടായ ചില അസ്വാരസ്യങ്ങൾ കാരണം കുടുംബം ഇല്ലാതാകുമല്ലോ എന്നോർത്തു ആ പാവം മനുഷ്യൻ ആത്മഹത്യക്കു തുനിഞ്ഞിരുന്നു എന്നുമാണ് അദ്ദേഹത്തോട് അടുത്ത ബന്ധമുള്ള ഒരാൾ പറഞ്ഞത് . അങ്ങനെ എങ്കിൽ ഈ കള്ള പാതിരിയുടെ ഇടപെടൽ കൊണ്ട് മറ്റൊരൂ ജീവൻ കൂടി നേരത്തെ പൊലിഞ്ഞേനേ ).
ആ സംസ്കാര ചടങ്ങുകൾ കണ്ടാൽ അറിയാം ആ നാട്ടുകാർ നോബിയുടെ കുടുംബത്തെ എങ്ങനെ നോക്കി കാണുന്നു എന്ന് . അവന്റെ തന്നെ ബന്ധുക്കൾ അവനിട്ട് അടിക്കാൻ ദേഹത്തു കുറുവടിയുമായി ആണ് അവിടെ നിന്നിരുന്നത് എന്നറിയുമ്പോഴാണ് ആ വെറുപ്പിന്റെ ആഴം മനസ്സിലാകുക .
മരിക്കുന്നതിന് തലേ ദിവസം രാത്രി പത്തു മണിക്ക് ആ മകൻ നിൽക്കുന്ന ബോർഡിങ് സ്കൂളിലേക്ക് വിളിച്ചു ആ പൊന്നോമനകൾ ചേട്ടനോട് യാത്ര പറഞ്ഞു എന്നാണറിഞ്ഞത് . ‘ഞങ്ങൾ പോകുവാ .. ഇനി ഞങ്ങൾ ചേട്ടായിയെ കാണില്ല കേട്ടോ ‘ എന്ന് പറഞ്ഞു എന്നും . അങ്ങനെ എങ്കിൽ ആ അമ്മയോടൊപ്പം പോകാൻ ആ പിഞ്ചോമനകളും ഒരുങ്ങി എന്നല്ലേ മനസ്സിലാകുക ? അപ്പോൾ അവർ എത്ര മാത്രം സഹിച്ചു കാണണം ? ലോക്കോ പൈലറ്റ് പറഞ്ഞത് വെച്ച് നോക്കുമ്പോൾ ട്രെയിനിന്റെ ചൂളം വിളിയും ഹോണും എല്ലാം ഉണ്ടായിട്ടും ആ മക്കൾ അമ്മയെ കെട്ടി പിടിച്ചു നിന്നതല്ലാതെ ഒന്നനങ്ങിയില്ല എന്നറിയുമ്പോൾ … ഓർക്കുമ്പോൾ തന്നെ ഹൃദയം നുറുങ്ങി പോകുന്നു .
കേസ് കൊടുത്തത് കാരണം വാറന്റ് ഉള്ളത് കൊണ്ട് രണ്ടു അവധിക്കാലം അവൻ നാട്ടിൽ വരാതെ ഒരു വട്ടം ഖത്തറിൽ സഹോദരിയുടെ കൂടെയും അടുത്ത വട്ടം ദുബായിലും നിന്നു എന്നറിയുന്നു . അങ്ങനെ എങ്കിൽ ഈ മരണത്തിൽ അവനെ സപ്പോർട്ട് ചെയ്ത ആ പെങ്ങളും കൂട്ടുകാരനും എല്ലാം ഉത്തരവാദികൾ ആണ് . ഈ കൊടുംപാതകത്തിന്റെ ശാപത്തിൽ നിന്ന് അവർ എങ്ങനെ മുക്തരാകും ?
ആ പാവം അമ്മയെയും മാലാഖ കുഞ്ഞുങ്ങളെയും മരണത്തിനു തള്ളി വിട്ട ഒരുത്തനെയും ഒരുത്തിയേയും വെറുതെ വിടരുത് . ഇവിടെ മതവും നോക്കരുത് ജാതിയും നോക്കരുത് . ദയവായി ഒരു രാഷ്ട്രീയ പാർട്ടിയും മതനേതാക്കളും ഈ കാപാലികരെ രക്ഷിക്കാൻ കൂട്ട് നിൽക്കരുത് . ആ ളോഹയിട്ട പിശാചിനെ കല്ലെറിഞ്ഞു ഓടിക്കണം അവൻ ഉള്ളയിടത്തു നിന്നും . അവൻ ഉള്ള സഭയിൽ നിന്നും പുറത്താക്കാൻ ആ സഭ തയ്യാറാകണം . നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ അവർക്കു കിട്ടും എന്ന് ഇവിടെ ഉള്ള നീതിപാലകരും നീതി പീഠവും ഉറപ്പു വരുത്തണം .
അടുത്ത വാർത്ത വരുമ്പോൾ ഈ അമ്മയുടെയും മക്കളുടെയും മുഖം മറന്നു പോകരുത് . അതോടൊപ്പം ഇനിയാർക്കും ഒരിക്കലും ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം . മരിച്ചു കഴിഞ്ഞുള്ള കണ്ണീരല്ല അവർക്കു വേണ്ടത് . അതിനു മുന്നേയുള്ള ചേർത്ത് പിടിക്കൽ ആണ് . ഇനി ഒരു ഷൈനിയും ഇങ്ങനെ മരിക്കാതിരിക്കട്ടെ .
എങ്കിലും ഷൈനീ …. നിനക്ക് മരിക്കാതിരിക്കാൻ ഒരു പാട് മാർഗങ്ങൾ ഉണ്ടായിരുന്നല്ലോ സഹോദരീ . കുറച്ചു കൂടി ധൈര്യം നിന്റെ കുട്ടികളെ ഓർത്തെങ്കിലും നിനക്ക് കാണിക്കാമായിരുന്നു . ഒരു ഉറുമ്പിനെ പോലും കൊല്ലാൻ കരുത്തില്ലാത്ത നീയെങ്ങനെ നിന്റെ പൊന്നുമക്കളെ മരിക്കാൻ വിട്ടു കൊടുത്തു ? നീ ജീവിച്ചു വിജയിച്ചു കാണിച്ചു കൊടുക്കണമായിരുന്നു . എല്ലാ ധൈര്യവും ചോർന്നു പോകുന്ന ചില നിമിഷങ്ങൾ അങ്ങനെ ആകും അല്ലെ ? നീ കടന്നു പോയ അവസ്ഥ നിനക്ക് മാത്രമല്ലേ അറിയൂ …?
ഒരുപക്ഷെ ഇത് വായിക്കുമ്പോൾ ഞാനും കേൾക്കുമ്പോൾ നിങ്ങളും സ്വന്തം മക്കളെയും കൊണ്ട് മരിച്ച ഷൈനിയുടെ ആ നിസ്സഹായാവസ്ഥ മനസിൽ കണ്ടു പോയിട്ടുണ്ടാകാം ….ഇനി ഒരമ്മയ്ക്കും ഈ ഗതി വരുത്തല്ലേ എന്ന പ്രാർത്ഥിച്ച പോയിട്ടുണ്ടാകും