രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 6 മരണം

രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 6 പേർ മരണപെട്ടു. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ട്രക്കിനടിയിൽ കുടുങ്ങിയ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ജലോർ നിവാസികളായ 7 പേരായിരുന്നു അപകടം നടക്കുമ്പോൾ കാറിനകത്ത് ഉണ്ടായിരുന്നത്. ഇവർ അഹമ്മദാബാദിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.
സംഭവത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ സിരോഹിയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.