പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; ഗംഗാ ദേവി ക്ഷേത്രത്തിൽ ആരതി നടത്തി

ഉത്തരാഖണ്ഡ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാ ദേവി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ഉത്തരാഖണ്ഡ് ഹർസിലിലെ ബൈക്ക് ട്രക്ക് റാലി ഉദ്ഘാടനം ചെയ്തു. ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്വാ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.
പിത്തോറഗഢിൽ നിന്ന് 11,000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സവിശേഷമായ ഗുഞ്ചി ഗ്രാമത്തിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ എക്സിൽ പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഗുഞ്ച് ശിവ് സ്ഥലവും അദ്ദേഹം സന്ദർശിച്ചു. അൽമോറ ജില്ലയിലെ ജഗേശ്വർ ധാം സന്ദർശിക്കുന്ന നരേന്ദ്ര മോദി അവിടെ സംഘടിപ്പിക്കുന്ന പ്രത്യേക പൂജയിൽ പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടുമെന്ന് വാർത്താകുറിപ്പിൽ പറയുന്നു.
പാർവതികുണ്ഡിലും പ്രധാനമന്ത്രി ദർശനം നടത്തി. ശേഷം പിത്തോറഗഢ് ജില്ലയിലെ ഗുഞ്ചി ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയും പ്രദേശത്തുള്ള നാട്ടുകാരുമായി സംവദിക്കുകയും ചെയ്തു.