ചൈന ഒന്ന് കുടഞ്ഞു !!!ഏയ് പേടിച്ചിട്ടല്ല ചെറിയൊരു ഭയമെന്ന് ട്രംപ്

തിരിച്ചടി ഭയന്ന് ട്രംപ് പ്രഖ്യാപിച്ച നികുതി വര്‍ധനവ് നടപ്പാക്കുന്നത് യു.എസ് വീണ്ടും നീട്ടി. കാനഡയ്ക്കും മെക്സികോക്കും നികുതി ഏര്‍പ്പെടുത്തുന്നതാണ് നീട്ടിവച്ചത്.കഴിഞ്ഞ ദിവസം അമേരിക്കന്‍ മദ്യം കാനഡയില്‍ നിരോധിച്ചതും യു.എസ് ഉല്പന്നങ്ങള്ക്ക് നികുതി കൂട്ടിയതും അടക്കം യു.എസ് പ്രതീക്ഷിച്ചതിലധികം തിരിച്ചടിയാണ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകുന്നത്.
ഇരു അയല്‍രാജ്യങ്ങള്‍ക്കുമെതിരെ താരിഫ് നടപ്പിലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഓഹരി വിപണിയില്‍ വലിയ ഇടിവിന് ഇടയാക്കിയിരുന്നു. അമേരിക്കന്‍ നയത്തിന് സമാന രീതിയിലുള്ള മറുപടിയുമായി കാനഡയും മെക്സിക്കോയും രംഗത്ത് എത്തിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
അമേരിക്കയിലേക്ക് അവശ്യ വസ്തുക്കളില്‍ മിക്കതും ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍ നിന്നും മെക്സികോയില്‍ നിന്നുമാണ്. വിപണിയില്‍ നികുതി വര്‍ധനവോടെ വിലക്കയറ്റം ഉണ്ടായതും പകരം സ്വദേശി ഉല്പന്നങ്ങള് എത്തിക്കാന്‍ കഴിയാത്തതും നികുതി വര്‍ധനവ് നടപ്പാക്കുന്നത് നീട്ടാന്‍ മറ്റൊരു കാരണമാണ്.
ഇക്കാരണത്താല്‍ ചില ഉല്പന്നങ്ങള്ക്ക് നികുതി കുറയ്ക്കാനും യു.എസ് ആലോചിക്കുന്നുണ്ട്. 25 ശതമാനം നികുതിയാണ് ഇരു രാജ്യങ്ങളിലെയും ഉല്പന്നങ്ങള്ക്ക് യു.എസ് ഏര്‍പ്പെടുത്തിയിരുന്നത്. നികുതി വര്‍ധനവ് നീട്ടിയ നടപടിയെ മെക്സികന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയിന്‍ബോം സ്വാഗതം ചെയ്യുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ യു.എസ് ഉല്പന്നങ്ങള്ക്ക് നികുതി വര്‍ധിപ്പിച്ച നടപടി തുടരുമെന്ന് കനേഡിയന്‍ ധനമന്ത്രാലയം പറഞ്ഞു.
നികുതി വിഷയവുമായി ബന്ധപ്പെട്ട് ട്രംപുമായി കഴിഞ്ഞ ദിവസം ടെലിഫോണ്‍ ചര്‍ച്ച നടത്തിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും അറിയിച്ചു. അതിനിടെ, ഏപ്രില്‍ നാല് മുതല്‍ ഇന്ത്യക്ക് അധിക നികുതി ഈടാക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കുകയാണ്.
വ്യാപാര യുദ്ധത്തില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് യു.എസിന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ ബെയ്ജിങ്ങില്‍ വാര്‍ത്താ സമ്മേളനത്തില്‍ യു.എസിനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നടത്തിയത്. യു.എസും ചൈനയും തമ്മിലുള്ള വാണിജ്യ ബന്ധം പരസ്പര ബഹുമാനത്തോടെയുള്ളതാണെന്നും അങ്ങനെ പോകുന്നതാണ് യു.എസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പകരം സമ്മര്‍ദം ഉപയോഗിക്കാനാണ് ശ്രമമെങ്കില്‍ ചൈന ശക്തമായി പ്രതിരോധിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടു സാമ്ബത്തിക ശക്തികളാണ് ചൈനയും യു.എസും.
വിപണിയിലെ പ്രതിസന്ധിയുമായ് ബന്ധപ്പെട്ടാണ് തീരുമാനം പിന്‍വലിച്ചതെന്ന് സമ്മതിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. അതോടൊപ്പം തന്നെ ഏപ്രില്‍ 2 ന് കൂടുതല്‍ താരിഫുകള്‍ നിലവില്‍ വരുമെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞു. അവ “പരസ്പര സ്വഭാവമുള്ളവ” ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരാനിരിക്കുന്ന സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള വിശാലമായ താരിഫുകള്‍ പരിഷ്കരിക്കില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയ്ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തങ്ങളും സമാനമായ രീതിയില്‍ നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സമ്മര്‍ദം ഉപയോഗിക്കാനാണ് ശ്രമമെങ്കില്‍ ചൈന ശക്തമായി പ്രതിരോധിക്കും.നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലാകും അതെന്ന് വാങ് യി പറഞ്ഞു. യു.എസിന്റേത് കാട്ടുനിയമമാണെന്നും അവരുടെ താല്പര്യത്തിന് വേണ്ടി മാത്രം സമ്മര്‍ദം സൃഷ്ടിക്കുകയാണെന്നും ഒരു രാജ്യവും ചൈനയെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും നല്ല ബന്ധം സൃഷ്ടിക്കുന്നതാണ് പുരോഗതിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഒരു വര്‍ഷമായി നല്ല രീതിയിലാണെന്നും റഷ്യയിലെ കസാനില്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണിതെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെയായിരുന്നു കാനഡ മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ആദ്യം തീരുവ ഏർപ്പെടുത്തിയത്. അനധികൃത കുടിയേറ്റം, ലഹരിക്കെതിരായ നടപടികള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ച നടത്തിയെന്നും യുഎസിന്റെ നിർദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ചൈനയ്ക്കും 10 ശതമാനവും അധിക താരിഫ് പ്രഖ്യാപിച്ചു.
എന്നാല്‍ മെക്സിക്കോയും കാനഡയും നികുതി ഒഴിവാക്കണമെന്ന് യുഎസിനോട് അഭ്യർത്ഥിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും ട്രംപുമായി നേരിട്ട് സംസാരിക്കുകയും അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ പദ്ധതികള്‍ തയ്യാറാക്കുമെന്ന് ട്രംപിന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെ തീരുവ 30 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും തീരുവ നല്‍കണമെന്നും ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് അറിയിക്കുകയായിരുന്നു