മസ്റ്ററിങ്ങ് നടത്താത്തവര്ക്ക് ഈ മാസം 31 ന് ശേഷം റേഷന് ഇല്ല
Posted On March 13, 2025
0
112 Views

ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്ഗണന കാര്ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില് നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്ക്കാര് അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര് അനില് നിയമസഭയില് വ്യക്തമാക്കി.
95.83 ശതമാനം മുന്ഗണനാ കാര്ഡ് അംഗങ്ങള് മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന് കടകളില് മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര് വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.