വന്മതിലിൽ കയറി യുവാവ് തുണിയൂരിക്കാണിച്ചു, ഫോട്ടോയെടുത്ത് യുവതി; ജപ്പാൻകാർക്കെതിരെ ചൈനയിൽ വൻ പ്രതിഷേധം

ചൈനയിലെ വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തുകയും, അതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്ത രണ്ട് ജാപ്പനീസ് വിനോദ സഞ്ചാരികളെ ചൈന തടവിലാക്കി. രണ്ടാഴ്ച തടവിൽ പാർപ്പിച്ച ശേഷം ഇരുവരെയും നാടുകടത്തി. ഒരു പുരുഷൻ തന്റെ നിതംബം പരസ്യമായി പ്രദർശിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ അയാളുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 3നാണ് സംഭവം നടന്നത്. ചൈനയിലെ ജാപ്പനീസ് എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ട വൻ മതിലിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നാലെ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് തന്നെ തടഞ്ഞുവെച്ചിരുന്നു. ഇതിന് ശേഷമാണ് രണ്ടാഴ്ചയോളം തടവിൽ പാർപ്പിച്ച ശേഷം തിരിച്ചയച്ചത്. ചൈനയിൽ പൊതുസ്ഥലത്ത് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, തങ്ങൾ ഇത് മനപൂർവം ചെയ്തതായിരുന്നില്ലെന്നും തമാശ മാത്രമായിരുന്നുവെന്നും വിനോദ സഞ്ചാരികൾ പിന്നീട് ജാപ്പനീസ് എംബസിയോട് പറഞ്ഞു.
ജപ്പാനുമായുള്ള ചരിത്രപരമായ സംഘർഷങ്ങൾ ശക്തമായി നിലനിൽക്കുന്നതിനാൽ ചൈനയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലർ സംഭവത്തെ ശക്തമായി അപലപിച്ചപ്പോൾ മറ്റ് ചിലർ ജാപ്പനീസ് ജനതയോടുള്ള വിദ്വേഷം പ്രകടിപ്പിച്ചു കൊണ്ടാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ 7 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചൈനീസ് നടൻ ചെൻ യിതിയൻ ഉൾപ്പെടെ ജാപ്പനീസ് വിനോദ സഞ്ചാരികൾക്ക് എതിരെ രംഗത്തെത്തി. അവരുടെ പ്രവൃത്തികൾ ലജ്ജാകരവും വൻമതിലിനോടുള്ള അനാദരവുമാണെന്നായിരുന്നു ചെൻ യിതിയന്റെ വിമർശനം.
ചൈനയെയും രാജ്യത്തിന്റെ പൈതൃകത്തെയും അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.
എന്തായാലും കടുത്ത പ്രതിഷേധമാണ് ജപ്പാനെതിരെ ചൈനയിൽ ഉയരുന്നത്. പഴയകാലത്തില്‍ നിന്ന് ജപ്പാന് ഇതുവരെ മാറിയിട്ടില്ലെന്നതിന് തെളിവാണ് ഈ സംഭവം എന്നായിരുന്നു കൂടുതല്‍ പേരും ആരോപിച്ചത്.
ജപ്പാനില്‍നിന്നുള്ള സഞ്ചാരികളെ വിലക്കണമെന്ന് ആവശ്യപ്പെടുന്നരും ഒട്ടേറെയാണ്.
ബീജിങ്ങില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ബാഡ്ലിങ്ങിലാണ് വന്മതിലിന്റെ വളരെ കൃത്യമായി സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന ഭാഗം ഉള്ളത്. ചൈനയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നതും ഇവിടമാണ്. ഇരുപതി ഒന്നായിരം കിലോമീറ്റര്‍ നീളമുള്ള വന്മതിലിന്റെ വളരെ മനോഹരമായ ഭാഗമാണിത്.
വളരെ അപകടകരമായ ഒരു പ്രവർത്തിയാണ് ഈ ജപ്പാൻകാർ ചെയ്തത്. ചൈനക്കാരോട് മുൻതലമുറ ചെയ്ത ക്രൂരതകൾ ഓർത്താൽ, അവർ ഈ നാട്ടിൽ വരാൻ പോലും ഇപ്പോൾ ഭയപ്പെടണം. എണ്ണമില്ലാത്ത അത്രക്ക് ചൈനീസ് സ്ത്രീകളെയാണ് ജപ്പാൻകാർ യുദ്ധകാലത്ത് വെപ്പാട്ടികളാക്കി മാറ്റിയത്. ഈ സ്ത്രീകളോട് വളരെ മൃഗീയമായി തന്നെയാണ് അവർ പെരുമാറിയിരുന്നതും. ലൈംഗിക ദാഹം മാറ്റാനുള്ള യന്ത്രങ്ങൾ പോലെയാണ് ചൈനീസ് യുവതികളെ ജപ്പാൻ കണ്ടിരുന്നത്.
ആ മുറിവുകൾ ചൈനക്കാരുടെ ഉള്ളിൽ നിന്നും മാഞ്ഞ് പോയിട്ടില്ല. കാലം മാറിയപ്പോൾ ചൈന, ജപ്പാനെക്കാൾ ശക്തരായി. ജപ്പാനെ ഒന്നടങ്കം കത്തിക്കാൻ ശേഷിയുള്ള സൈനിക ശക്തിയായി ചൈന വളർന്നു. എന്നെങ്കിലും ഒരു അവസരം വന്നാൽ ചൈന ജപ്പാനോട് പഴയ കണക്കുകൾ തീർക്കുക തന്നെ ചെയ്യും. രാജ്യത്തിൻറെ ഭാഗങ്ങൾ പിച്ചെടുക്കുന്നതോ, പട്ടാളക്കാരെ കൊല്ലുന്നതോ ഒക്കെ യുദ്ധത്തിൽ സ്വാഭാവികമാണ്. പക്ഷെ തങ്ങളുടെ സ്ത്രീകളോട് കാണിച്ച ആ കൊടും ക്രൂരത ചൈനീസ് ജനത ഒരിക്കലും മറക്കില്ല. അതിനുള്ള അവസരം കാത്തിരിക്കുകയാണ് 141 കോടി ജനങ്ങൾ. അതിന്റെ ചെറിയ സാമ്പിളാണ് ജനങ്ങളുടെ ഇപ്പോളത്തെ പ്രതികരണങ്ങൾ.