ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ
Posted On March 17, 2025
0
121 Views
കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് വിദ്യാർഥികൾ പ്രിൻസിപ്പലിനെ പൂട്ടിയിട്ടു. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി.
ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് നടപടി. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടതെന്ന് കോളജ് യൂണിയൻ ചെയർമാൻ പ്രതികരിച്ചു. വിദ്യാർത്ഥികൾ രണ്ടുമണിക്കൂറിൽ അധികം പ്രിൻസിപ്പലിനെ പൂട്ടിയിട്ടു. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.












