മതമെന്ന പടക്കത്തെ കത്തിക്കല്ലേ;ഔറംഗസീബിന്റെ ശവകൂടീരത്തെ ചൊല്ലി സംഘർഷം

ഔറംഗസീബിന്റെ ശവകൂടീരത്തെ ചൊല്ലി ഹിന്ദു-മുസ്ലീം സംഘർഷം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെസിബി അടക്കം 25 ഓളം വാഹനങ്ങൾക്ക് തീയിട്ടു. മഹൽ മേഖലയിൽ വലിയ തോതിൽ കല്ലേറുണ്ടായി. സംഘർഷത്തിനിടെ 20 ഓളം ആളുകൾക്കും 15 ഓളം പോലീസുകാർക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 17 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രണ്ടുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ കല്ലേറിനെതുടർന്നാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തെതുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
മറാത്ത ചക്രവർത്തിയായ ശിവജിയുടെ ജൻമദിനമായ ഇന്ന് ശിവജി ചൗക്കിൽ വിശ്വാസികൾ തടിച്ച് കൂടിയിരുന്നു. ഇതിനിടെ ഛത്രപതി സാംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളായ ബജ്റംഗ് ദളിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില് ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പ്രതിഷേധക്കാർ കത്തിച്ചുവെന്നാണ് മുസ്ലീം സമൂഹം ആരോപിക്കുന്നത്പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.അതേസമയം സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വൻ തോതിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ജനങ്ങൾ സംശയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഭരണകുടവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യർത്ഥിച്ചു.അതേസമയം നിലവിൽ സ്ഥിതി ശാന്തമായതായി നാഗ്പൂർ പോലീസ് കമ്മീഷ്ണർ ഡോ രവീന്ദർ സിംഗാൽ പറഞ്ഞു. ഒരു ഫോട്ടോ കത്തിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
രാത്രി എട്ടരയോടെയാണ് സംഘർഷം ഉടലെടുത്തത്. മേഖലയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.ആരും നിയമം കൈയ്യിലെടുക്കാൻ ശ്രമിക്കരുത്. വ്യാജപ്രചരണങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.നാഗ്പൂർ റൂറൽ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. വ്യാജ പ്രചരണം തടയാൻ സൈബർ പോലീസിന്റെ നേതൃത്വത്തിലും ശ്രമം നടക്കുന്നുണ്ട്’, കമ്മീഷ്ണർ അറിയിച്ചു. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അനാവശ്യ പ്രശ്നങ്ങൾക്ക് മുതിരരുതെന്നും നാഗ്പൂർ എംപി നിതിൻ ഗഡ്ഗകര പറഞ്ഞു.’
ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ചിത്ര ടാക്കീസ് ഭാഗത്തുനിന്ന് എത്തിയവരുമായി തർക്കം ഉണ്ടാകുകയും കല്ലേറിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
ചില തെറ്റിധാരണകളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായത്. സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും’, അദ്ദേഹം പറഞ്ഞു.അതിനിടെ സംഘർഷത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണ് സംഘർഷത്തിന് കാരണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ ആരോപിച്ചു. വിദ്വേഷണ പ്രസംഗം നടത്തുന്ന മന്ത്രിമാരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.