ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
Posted On March 22, 2025
0
101 Views

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്രയാണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു 21 കാരിയായ ലക്ഷ്മി.
ഇന്നലെ ഉച്ചയ്ക്ക് കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. ഉടന് തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.