രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത്
രേണുവിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്താറുമുണ്ട്. സുധിയുടെ മരണശേഷം രേണുവിനും കുട്ടികള്‍ക്കുമായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ വീട് നിർമ്മിച്ച് നല്‍കിയിരുന്നു. ഇതിന്റെ നിർമ്മാണത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രേണു നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. ഇപ്പോഴിതാ, രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്തെത്തിയിരിക്കുകയാണ്.
താനും സുധിയും തമ്മിലുള്ള കുടുംബ ജീവിതം തകർത്തത് രേണുവാണെന്ന് വീണ എസ് പിള്ള പറയുന്നു. രേണു സുധി ലോക ഫ്രോഡാണെന്നും വീണ ആരോപിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് രേണുവിനെതിരെ വീണ ഗുരുതര ആരോപണങ്ങളുയർത്തുന്നത്. രേണുവിന്റെ പിതാവ് തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുത്തിരുന്നില്ലെന്നും വീണ കുറ്റപ്പെടുത്തുന്നുണ്ട്. സുധി മരിക്കുന്നതിന് മുൻപ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞെന്നും, അതിനെല്ലാം തന്റെ ഭർത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.