സഖാവ് വി എസിനെ മരണത്തിലും അപമാനിച്ച് മത തീവ്ര ചിന്തകൻ; ആബിദ് അടിവാരത്തിനെതിരെ ജനരോഷം ഉയരുന്നു

ആബിദ് അടിവാരം എന്ന പേര് സോഷ്യൽ മീഡിയയിൽ വളരെ പോപ്പുലറാണ്. വർഗീയതയുടെയും തെറ്റിദ്ധാരണകളുടെയും ഹോൾ സെയിൽ കച്ചവടമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി.
സഖാവ് വി. എസ് ന്റെ മരണവാർത്ത എല്ലാവരും വളരെ ദുഖത്തോടെ കേട്ടറിയുമ്പോൾ, ഈ തീവ്ര മത ചിന്തകൻ ഇട്ട പോസ്റ്റ് ഒന്ന് കാണാം. സഖാവ് വി. എസ് നെ മുസ്ലീം വിരുദ്ധനാക്കുന്നു, അതിനൊപ്പം വളരെ വിദഗ്ദമായി മതത്തെ ഇയാൾ വളച്ചൊടിക്കുന്നുമുണ്ട്.
പ്രവാചകന്റെ മുന്നിലൂടെ ഒരു ജൂതന്റെ മൃതശരീരം അടക്കം ചെയ്യാൻ കൊണ്ട് പോയപ്പോൾ പ്രവാചകൻ എഴുനേറ്റ് നിന്ന് ബഹുമാനിക്കുന്നുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്, അത് മുസ്ലീമിന്റേതല്ല, ഒരു ജൂതന്റെ ആണ് എന്നാണ്.
അപ്പോൾ പ്രവാചകൻ അത് മനുഷ്യന്റെ ആണ് എന്ന് തിരുത്തി കൊടുക്കുന്നു. ഏത് ശത്രു ആയാലും അയാൾ മരിച്ചു കഴിഞ്ഞാൽ ആ മൃതദേഹത്തെ ബഹുമാനിക്കണം എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. ഇവിടെ അടിവാരം ആബിദ് എന്ന തീവ്രവാദി പറയുന്നത് ആ ജൂതൻ ഒരു മുസ്ലിം വിരോധി ആയിരുന്നില്ല എന്നാണ്. പച്ചക്ക് പറഞ്ഞാൽ സഖാവ് അച്യുതാനന്ദൻ മരണത്തിൽ പോലും മുസ്ലീങ്ങളാൽ ബഹുമാനിക്കപ്പെടേണ്ട ആളല്ല എന്നാണ് ഇയാൾ പറയുന്നത്.
ആബിദ് അടിവാരത്തെ പോലുള്ള മത തീവ്രവാദികൾ അന്യ മതസ്ഥരുടെ ശവത്തിൽ പോലും വർഗീയത കണ്ടെത്തും. അതുവഴി സ്വന്തം മതത്തെ മാർക്കറ്റ് ചെയ്യും.
ആബിദ് അടിവാരം എന്ന വ്യക്തിയുടെ പല നിലപാടുകളും പ്രസ്താവനകളും കേരളീയ പൊതുസമൂഹത്തിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മതസൗഹാർദ്ദത്തിനും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മലയാളികളുടെ ഇടയിൽ , വർഗീയ വിഷം കലർന്നതും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതുമായ ഇദ്ദേഹത്തിൻ്റെ സമീപനങ്ങൾ എല്ലാവരും ഗൗരവത്തോടെ തന്നെ കാണണം.
മനുഷ്യർക്കിടയിൽ സ്നേഹവും സമാധാനവും വളർത്താൻ ലക്ഷ്യമിടുന്ന ഒരു മതത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും വളച്ചൊടിച്ച്, മരണപ്പെട്ടവരെ അനാദരിക്കുന്ന രീതിയിൽ സംസാരിക്കുന്ന ആബിദ് അടിവാരം എന്ന വ്യക്തിയെ തിരിച്ചറിയേണ്ടത് മുസ്ലീങ്ങൾ തന്നെയാണ്.
ആയിരക്കണക്കിന് മനുഷ്യർ നേതാവായി കാണുന്ന, ഒരു സമര പോരാളിയെ, സഖാവ് വി.എസ്. അച്യുതാനന്ദനെ പോലും വ്യക്തിപരമായി ആക്രമിക്കാനും അദ്ദേഹത്തെ അനാദരിക്കാനും മതവചനങ്ങളെ കൂട്ടുപിടിക്കുന്നത് അങ്ങേയറ്റം തെറ്റാണ്. ഇത്തരം പ്രവണതകൾ സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനേ സഹായിക്കൂ.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്നറിയപ്പെടുന്ന കാന്തപുരം അബൂബക്കർ മുസലിയാർ സഖാവ് വി എസിന്റെ നിര്യാണത്തിൽ ഹൃദയ സ്പർശിയായ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. മുസ്ളീം സമുദായത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ അക്കമിട്ട് പറയുകയും ചെയ്യുന്നുണ്ട്.
വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോൾ മർകസ് സന്ദർശിക്കുകയും ചെയ്ത ആളാണ് സഖാവ് വി എസ്.
സച്ചാർ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ അനുവദിച്ച അലിഗഢ് സർവകലാശാല സെന്റർ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സാക്ഷാത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നത് വസ്തുതയാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്. – ഇതൊക്കെയാണ് കാന്തപുരത്തിന്റെ പോസ്റ്റിൽ പറയുന്നത്.
ഈ ആബിദ് അടിവാരം ഒരു ശരാശരി മനുഷ്യന്റെ നിലവാരം പോലും ഇല്ലാത്തവനാണ്. എന്നാൽ ജിഹാദി ഗ്രൂപ്പുകൾക്കും, മൗദൂദി തീവ്രവാദികൾക്കും ഏറെ പ്രിയപ്പെട്ടവനാണ് ആബിദ് അടിവാരം. ഇയാൾ എഴുതി വിടുന്ന വിഷം നിറഞ്ഞ പോസ്റ്റുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക എന്നതാണ് ഓരോരുത്തർക്കും ചെയ്യാനുള്ളത്. മലയാളികൾക്ക് സഖാവ് വി.എസ് ആരാണെന്ന് അറിയാൻ, ആബിദ് ആ ടിവി ഒന്ന് ഓൺ ചെയ്യുക. ഏത് ചാനൽ ആയാലും മതി. മതവും ജാതിയും നോക്കാതെ ആദരാഞ്ജലികൾ അർപ്പിക്കുന്ന ആയിരങ്ങളെ നിങ്ങൾക്ക് അവിടെ കാണാൻ കഴിയും.