വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 480 രൂപ കൂടി
Posted On July 30, 2025
0
181 Views
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി വര്‍ധിച്ചു.
പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 73,200 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് പവന് 480 രൂപ വര്‍ധിച്ചതോടെ 73, 680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 18 ന് ശേഷമുള്ള താഴ്ന്ന വിലയായിരുന്നു ഇന്നലത്തേത്.













