മകനെ കളിയാക്കിയ സഹപാഠികളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് പിതാവ്; കേസെടുത്ത് പൊലീസ്

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികളെ സഹപാഠിയുടെ പിതാവ് മര്‍ദ്ദിച്ചതായി പരാതി. മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിയെ കളിയാക്കിതാണ് പ്രകോപനത്തിന് കാരണം എന്ന പറയപ്പെടുന്നു . ഇതിന് പിന്നാലെ പിതാവെത്തി മകന്റെ സഹപാഠികളെ മർദ്ദിക്കുകയായിരുന്നു.സ്കൂളില്‍ ഈ വിഷയം അധ്യാപകര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം വിളിക്കാന്‍ എത്തിയ പിതാവിനോട് കുട്ടി വിവരം പറയുകയും മൂന്നു പേരെ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടിയുടെ പിതാവ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് കേസെടുത്തു. കാട്ടാക്കട പി ആര് വില്യം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.