സ്വര്‍ണവിലയില്‍ ഇടിവ്; പവന് 40 രൂപ കുറഞ്ഞു
Posted On August 16, 2025
0
310 Views
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് 40 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധനവുണ്ടായില്ല.
Trending Now
കോഴിക്കോട് - ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
August 18, 2026













