മാന്യമായ ജോലി, മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഇഷ്ടംപോലെ ഭക്ഷണം……
ബംഗാളികളെ മമതാ സർക്കാർ മടക്കിവിളിക്കുമ്ബോള് ചങ്കിടിപ്പ് കൂടുന്നത് കേരളത്തിനോ ?

ബിജെപിഭരണ സംസ്ഥാനങ്ങളില്‍ പീഡനവും കുടിയിറക്കുഭീഷണിയും നേരിടുന്നവർക്കായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ‘ശ്രമശ്രീ’ എന്നപേരില്‍ തിരിച്ചുവിളിക്കല്‍ പദ്ധതി .ബംഗാളികളെ മമതാ സർക്കാർ മടക്കിവിളിക്കുമ്ബോള് ചങ്കിടിപ്പ് ഇരുന്നത് കേരളത്തിലാണ് .
കേരളത്തിലുള്ളവർ ഈ ക്ഷണം സ്വീകരിച്ചാല്‍ സംസ്ഥാനം നേരിടേണ്ടിവരുക തൊഴില്ഭീഷണിയാവും. മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച കൂലി കേരളത്തില്‍ കിട്ടുന്നതിനാല്‍, ബംഗാളികളാരും മടങ്ങിപ്പോവില്ലെന്ന പ്രതീക്ഷയിലാണ് സർക്കാർ…
ബിജെപി സർക്കാരുകൾ ബംഗ്ലാദേശികളായി മുദ്രകുത്തിയതിനെത്തുടർന്ന് ബംഗാളി മുസ്ലീങ്ങൾക്കെതിരായ സമീപകാല അടിച്ചമർത്തൽ ഉൾപ്പെടെ മറ്റെവിടെയെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടതിനെത്തുടർന്ന് ബംഗാളിലേക്ക് മടങ്ങാൻ നിർബന്ധിതരായ കുടിയേറ്റ തൊഴിലാളികൾക്ക് സാമ്പത്തികവും സാമൂഹികവുമായ സഹായം നൽകുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.നബന്നയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഉടനടി പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. “ഈ പദ്ധതി ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമുള്ളതാണ്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് 22 ലക്ഷം ബംഗാളികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടർപട്ടികയിലെ വെട്ടിനിരത്തല്കൂടിയാണ് മമതയുടെ തിരിച്ചുവിളിക്ക് കാരണമെന്ന് വിലയിരുത്തലുണ്ട്.
കേരളത്തില്‍ മാത്രം 35 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ബംഗാളികള്‍ 41 ശതമാനം വരും. കായികാധ്വാനം ഏറെയുള്ള നിർമാണരംഗത്താണ് അവർ കൂടുതലായും ജോലിചെയ്യുന്നത്-
കേരളത്തിലെ കൂലിതന്നെയാണ് മുഖ്യആകർഷണം. ശരാശരി 800-900 രൂപയാണ് കൂലി. മേസ്തിരിക്ക് 1200 രൂപവരെയും. വൈദഗ്ധ്യമുള്ളവർക്ക് ചുരുങ്ങിയത് ആയിരം രൂപ ലഭിക്കും. തൊഴിലിന്റെ സ്വഭാവമനുസരിച്ച് കൂലി കൂടും.
2011-ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഏറ്റവുമധികം പട്ടികജാതിക്കാരുള്ള രാജ്യത്തെ പത്തു ജില്ലകളില്‍ ഒൻപതെണ്ണവും ബംഗാളിലാണ്. ഇതില്‍, സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, ബർധമാൻ, നാദിയ, ജല്‍പായ്ഗുഡി ജില്ലകളില്‍നിന്നായി വൻതോതില്‍ ബംഗാളികള്‍ കേരളത്തിലെ തൊഴിലിടങ്ങളിലുണ്ട്.
ബംഗാളില്‍നിന്നുള്ള തൊഴിലാളികളില്‍ രണ്ടിലൊരാള്‍ മുസ്ലിം വിഭാഗത്തല്പ്പെട്ടവരാണെന്ന് ആസൂത്രണ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എറണാകുളം പെരുമ്ബാവൂരിലെ പ്ലൈവുഡ് മേഖലയില്‍ മുർഷിദാബാദ്, ജല്‍പായ്ഗുഡി, കൂച്ച്ബെഹാർ, നാദിയ ജില്ലകളില്‍നിന്നുള്ളവർ ഏറെയുണ്ട്. പരമ്ബരാഗത ഹിന്ദു മത്സ്യത്തൊഴിലാളി മേഖലയായ സൗത്ത് 24 പർഗാനാസില്നിന്നുള്ളവരും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തൊഴിലെടുക്കുന്നതു കാണാം.
സുരക്ഷിതവും നല്ല കൂലി ലഭിക്കുന്നതുമായ തൊഴില്‍സാഹചര്യം ഉപേക്ഷിച്ച് ബംഗാളികള്‍ മടങ്ങിപ്പോവാനിടയില്ല. അതേസമയം, ബംഗ്ലാദേശികളെന്നു മുദ്രകുത്തിയുള്ള വിദ്വേഷപ്രചാരണം ഭീതിവിതച്ചത് കാരണമുള്ള അരക്ഷിതത്വം ചിലയിടങ്ങളിലുണ്ടെന്നണ് പറയപ്പെടുന്നത്.
*മടങ്ങിവരുന്നവർക്ക് ബംഗാളില്‍ ജോലി
*തൊഴില്‍ കിട്ടുന്നതുവരെ പ്രതിമാസം 5000 രൂപ ഒരു വർഷംവരെ ലഭിക്കും
*മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
*കുടുംബത്തിന് ഭക്ഷ്യഭദ്രത ഉറപ്പാക്കും
*ആരോഗ്യപദ്ധതികളുടെ ആനുകൂല്യവും തുടങ്ങിയവയാണ് മമതയുടെ പ്രഖ്യാപനം
വീടില്ലാത്തവർക്ക് കമ്മ്യൂണിറ്റി കോച്ചിംഗ് സെന്ററുകളിൽ താമസ സൗകര്യം ഒരുക്കുമെന്നും, കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഒരുക്കുമെന്നും, കന്യാശ്രീ, ശിക്ഷശ്രീ തുടങ്ങിയ ക്ഷേമ പദ്ധതികളിലേക്ക് പ്രവേശനം നൽകുമെന്നും സർക്കാർ പ്രഘ്യപാനത്തിലുണ്ട്