നമ്മളൊക്കെ മനുഷ്യരാണ്, ഗുണ്ടകളല്ല; നടുറോഡിലെ തർക്കത്തിന് ശേഷം കൈകൊടുത്ത് പിരിഞ്ഞ് മാധവ് സുരേഷും കോൺഗ്രസ്സ് നേതാവും

വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി നടുറോട്ടിൽ ഏറ്റുമുട്ടൽ നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും. ഇന്നലെ രാത്രി 11 മണിയ്ക്ക് തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം നടന്നത്.
ഇതിനെ തുടർന്ന് മാധവ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത്, പോലീസ് ജീപ്പിൽ കയറ്റി മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.പിന്നീട് വൈദ്യപരിശോധനയില്‍ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് കോണ്‍ഗ്രസ് നേതാവ് കേസ് വേണ്ടെന്ന നിലപാട് എടുത്തത്.
വെള്ളയമ്പലത്ത് നിന്നും ശാസ്തമംഗലത്തേക്ക് വാഹനത്തില്‍ വരികെയായിരുന്നു കോൺഗ്രസ്സ് നേതാവായ വിനോദ് കൃഷ്ണ. കെപിസിസിയുടെ മുന്‍ സെക്രട്ടറിയാണ് വിനോദ് കൃഷ്ണ. ഈ സമയം ശാസ്തമംഗലത്തു നിന്നും വെള്ളയമ്പലത്തേക്ക് പോകുകയായിരുന്നു മാധവ് സുരേഷ്. പെട്ടെന്ന് വിനോദ് കൃഷ്ണ യൂടേണ്‍ എടുത്തതിനെയാണ് മാധവ് ചോദ്യം ചെയ്തത്. അതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.
അതോടെ നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു. അതിനിടെ പോലീസ് സ്ഥലത്ത് എത്തി. മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു.
മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചു. എന്നാൽ വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. ജിഡി എൻട്രിയിൽ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിൽ വച്ചുതന്നെ ഇവരുവരും തമ്മിൽ സംസാരിക്കുകയും കേസില്ല എന്നുപറഞ്ഞ് പരസ്പര ധാരണയിൽ പിരിയുകയുമായിരുന്നു.
പെട്ടെന്ന് യൂ ടേൺ എടുത്ത വിനോദ് കൃഷ്ണയുടെ വാഹനത്തിന് അടുത്തേക്ക് കാറില്‍ എത്തി മാധവ് എന്തോ ആക്ഷന്‍ കാട്ടിയിരുന്നു. വിനോദ് കൃഷ്ണയും വാഹനം ഓടിക്കുന്നതിനിടെ പ്രതികരിച്ചിരുന്നു.
ഇതോടെയാണ് വാഹനം കുറകെ ഇട്ട് വിനോദ് കൃഷ്ണയുടെ വഴി മാധവ് തടഞ്ഞത്. അച്ഛന് പേരു ദോഷമുണ്ടാക്കാതെ എടുത്തോണ്ട് പോടാ എന്ന് വിനോദ് കൃഷ്ണ പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി. ശാസ്തമംഗത്തിന് താഴെയാണ് മാധവിന്റെ വീട്. ഈ സംഭവം അറിഞ്ഞ് അയാളുടെ സുഹൃത്തുകളും എത്തി.
ഇതോടെ വിനോദ് കൃഷ്ണ പോലീസിനെ വിളിച്ചു. പോലീസ് എത്തിയപ്പോള്‍ മാധവ് മദ്യപിച്ച് അതിവേഗതയില്‍ വണ്ടി ഓടിച്ചുവെന്ന് വിനോദ് കുറ്റപ്പെടുത്തി. ഉടന്‍ മാധവിനെ കസ്റ്റഡിയില്‍ എടുത്തു. വിനോദ് കൃഷ്ണയും പോലീസ് സ്റ്റേഷനിലെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപാനം തെളിഞ്ഞില്ല. ഇതോടെയാണ് അഭിഭാഷകന് കൂടിയായ വിനോദ് കൃഷ്ണ ഒത്തുതീര്‍പ്പിന് തയ്യാറായത്.
വിനോദ് കൃഷ്ണയുടെ കാറിന് മുന്നില്‍ വാഹനം ഇട്ട് മാധവ് സുരേഷ് ഗതാഗതം ബ്ലോക്ക് ചെയ്തപ്പോള്‍ അവിടെ ഒരു ചെറിയ അപകടവും ഉണ്ടായി. വിനോദ് കൃഷ്ണയുടെ കാറിന് പിന്നിലിട്ട വാഹനത്തില്‍ ഒരു ഇരുചക്ര വാഹനം വന്നിടിക്കുകയായിരുന്നു. ഇതും കേസാകാതെ പറഞ്ഞുതീർത്തു.
വിനോദ് കൃഷ്ണയുടെ വാഹനത്തിന്റെ ബോണറ്റിൽ കൈകൊണ്ട് ഇടിച്ച ശേഷം അട്ടഹസിക്കുന്ന മാധവിനെ വീഡിയോയിൽ കാണാം. എന്നാൽ വിനോദിന്റെ കാർ പെട്ടെന്ന് യൂ ടേൺ എടുത്ത്, മാധവിന്റെ വാഹനത്തിൻറെ മുന്നിലേക്ക് അപകടകരമായ രീതിയിൽ എത്തിയതാണ് പ്രശ്നം ഉണ്ടാകാൻ കാരണമെന്ന് പറയുന്നു. ഒരു സിനിമ ഇറങ്ങിയതിനെ ട്രോളുകൾ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോൾ ഈ സംഭവം കൂടിയാകുമ്പോൾ സോഷ്യൽ മീഡിയയിൽ മാധവ് സുരേഷ് വീണ്ടും നിറഞ്ഞ് നിൽക്കാനാണ് സാധ്യത.