ട്രംപിന്റെ നയങ്ങൾക്കെതിരെ ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സിമ്പിൾ ആയ മറുപടി….ബട്ട് പവർഫുൾ

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹിറ്റ്ലർ നടപടിക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടി നൽകി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ .നിങ്ങള്‍ക്കിപ്പോള്‍ ഇന്ത്യയുടെ എണ്ണ ഇഷ്ടമല്ലെന്ന് കരുതുക, നിങ്ങള്‍ വാങ്ങേണ്ട. ആരും ആരെയും എണ്ണ വാങ്ങാൻ നിർബന്ധിക്കുന്നില്ല. എണ്ണവിലയില്‍ സ്ഥിരത ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. അത് ഇന്ത്യയുടെയും ലോകത്തിന്റെയും താല്പര്യമാണെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയുടെയും ലോകത്തിന്റെയും താല്പര്യങ്ങള് സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ ഓയില്‍ വാങ്ങുന്നത്. 2022ല്‍ എണ്ണവില കുത്തനെ കൂടുമെന്ന ആശങ്ക ലോകമാകെ ഉണ്ടായിരുന്നു. ആ സമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് എല്ലാവരും പഞ്ഞു. എണ്ണവില സ്ഥിരത നേടുമെന്നും ഏവരും അഭിപ്രായപ്പെട്ടു.
അതേസമയം യുഎസുമായുള്ള വ്യാപാരം ഒരു തര്‍ക്കവിഷയമായി തുടരുമ്ബോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്നും ജയശങ്കര്‍ കൂട്ടിച്ചേർത്തു. വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങള്‍ക്ക് ട്രംപ് തീരുവകള്‍ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയില്‍ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്.
ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊര്‍ജ ഇറക്കുമതിക്കാരായ യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്ബരാഗതമായ ശൈലിയില്‍നിന്ന് വളരെ വ്യത്യസ്തമാണ്.
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അടിച്ചേല്‍പ്പിച്ച ഉയർന്ന താരിഫുകള്‍ ‘ന്യായീകരിക്കാനാവാത്തതും അന്യായവുമാണെന്ന്’ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിന്റെ പേരില്‍ ട്രംപ് ഭരണകൂടം 50 ശതമാനത്തിലധികം താരിഫ് ചുമത്തിയതിലാണ് ജയശങ്കറുടെ പ്രതികരണം. ഭാരതത്തിലെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, ഈ വിഷയത്തില്‍ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
“നമ്മുടെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താല്‍പ്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ മുൻഗണന നല്‍കുന്നത്. ചിലർ ഇത് വിജയിച്ചോ പരാജയപ്പെട്ടോ എന്ന് പറയുമ്ബോള്‍, ഞങ്ങള്‍ സർക്കാരെന്ന നിലയില്‍ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല,” ജയശങ്കർ പറഞ്ഞു.
താരിഫ് പ്രശ്നം വെറും ‘എണ്ണ തർക്ക’മായി തെറ്റായി ചിത്രീകരിക്കുകയാണെന്നും ജയശങ്കർ ആരോപിച്ചു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിടുമ്ബോള്‍, വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ വിമർശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് എണ്ണ പ്രശ്നമായി അവതരിപ്പിക്കുമ്ബോള്‍ ഇന്ത്യയെ ലക്ഷ്യമിടാൻ ഉപയോഗിച്ച അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ എല്‍എൻജി ഇറക്കുമതിക്കാരായ യൂറോപ്യൻ രാജ്യങ്ങള്‍ക്കും എന്തുകൊണ്ടാണ് ബാധകമാവാത്തതെന്നും ജയശങ്കർ ചോദിച്ചു.
റഷ്യയുമായി ഇന്ത്യയെക്കാള്‍ വലിയ തോതില്‍ വ്യാപാരം നടത്തുന്നത് യൂറോപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . “ഞങ്ങള്‍ യുദ്ധത്തിന് പണം നല്‍കുന്നുവെന്ന് ആളുകള്‍ പറയുമ്ബോള്‍, റഷ്യ-യൂറോപ്യൻ വ്യാപാരം ഇന്ത്യ-റഷ്യ വ്യാപാരത്തേക്കാള്‍ വലുതാണ്. അപ്പോള്‍ യൂറോപ്യൻ പണം റഷ്യൻ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നില്ലേ? ജയശങ്കർ ചോദിച്ചു.
ഭാരതത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തിന് ഊന്നല്‍ നല്കിയ ജയശങ്കർ , ദേശീയ താല്‍പ്പര്യങ്ങള്‍ മുൻനിർത്തി തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം ഇന്ത്യയ്ക്കുണ്ടെന്ന് ആവർത്തിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം നിലവിലെ സാഹചര്യത്തിലും ചർച്ചകള്‍ തുടരുകയാണെന്നും ജയശങ്കർ വ്യക്തമാക്കി. “നമ്മള് രണ്ട് വലിയ രാജ്യങ്ങളാണ്, പരസ്പരം സംസാരിക്കുന്നുണ്ട്, കാര്യങ്ങള്‍ എവിടെയെത്തുമെന്ന് നമുക്ക് കാണാം,” അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ഇന്ത്യയിലെ പുതിയ അംബാസഡറെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഒരു വിദേശകാര്യ മന്ത്രിയാണെന്നും മറ്റ് രാജ്യങ്ങളുടെ അംബാസഡർമാരുടെ നിയമനങ്ങളെക്കുറിച്ച് അഭിപ്രായം പറയാറില്ലെന്നും ജയശങ്കർ പറഞ്ഞു.
നേരത്തെ റഷ്യ സന്ദർശിച്ച ജയശങ്കർ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദം, യുക്രെയ്നിലെ നിലവിലെ സംഘർഷം, പശ്ചിമേഷ്യയിലെയും അഫ്ഗാനിസ്ഥാനിലെയും പ്രാദേശിക സംഭവവികാസങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും അദ്ദേഹം പുടിനെ അറിയിച്ചു.