മറ്റുള്ളവരോട് കളിക്കുന്നതുപോലെ ഇന്ത്യയോട് കളിച്ചാൽ യുഎസിന് പണി കിട്ടുമെന്ന് സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്

മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് യു.എസിന് മുന്നറിയിപ്പുമായി സാമ്ബത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള സമീപനം യു.എസിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് റിച്ചാർഡ് വോഫിന്റെ മുന്നറിയിപ്പ്. ന്യൂയോർക്കിലെ ന്യൂ സ്കൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ സാമ്ബത്തിക വിദഗ്ധനുമാണ് റിച്ചാർഡ് വോഫ്.
റഷ്യൻ മാധ്യമപ്രവർത്തകൻ റിക് സാൻഷെസുമായി നടത്തിയ സംഭാഷണത്തിലാണ് റിച്ചാർഡ് വോഫ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യേഷ്യയിലെ ലെബനോൻ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയല്ല ഇന്ത്യയോട് പെരുമാറേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയുമായി ദീർഘകാല ബന്ധമുള്ള, ഇന്ത്യയ്ക്കെതിരെ താരിഫ് ഭീഷണിയുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനമെങ്കില്‍, നിങ്ങള്‍ വ്യത്യസ്തമായൊരു എതിരാളിയെയാണ് നേരിടേണ്ടി വരികയെന്ന് റിച്ചാർഡ് വോഫ് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ സമ്മർദ്ദം തുടർന്നാല്‍ അവർ ബ്രിക്സ് ഉള്‍പ്പെടെയുള്ള സമാന്തര സംഘടനകളോട് കൂടുതല്‍ അടുക്കും.
പാശ്ചാത്യ ഉപരോധം വന്നപ്പോള്‍ സ്വന്തം ഉത്പന്നങ്ങള്‍ വില്ക്കാൻ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും ശ്രമിക്കും. യു.എസിന് പകരം ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വർധിക്കും. അത് ബ്രിക്സ് കൂട്ടായ്മയെ ശക്തിപ്പെടുത്താനും വളർത്തുന്നതിലേക്കും നയിക്കും. ട്രംപിൻ്റെ നയങ്ങള്‍ ബ്രിക്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വളർത്തുകയും ഒന്നിപ്പിക്കുമെന്നും അങ്ങനെ പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ വിജയകരമായൊരു സംവിധാനമായി ബ്രിക് മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പാശ്ചാത്യ ഉപരോധം വന്നപ്പോള്‍ സ്വന്തം ഉത്പന്നങ്ങള്‍ വില്ക്കാൻ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും ശ്രമിക്കും. യു.എസിന് പകരം ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വർധിക്കും. അത് ബ്രിക്സ് കൂട്ടായ്മയെ ശക്തിപ്പെടുത്താനും വളർത്തുന്നതിലേക്കും നയിക്കും. ട്രംപിന്റെ നയങ്ങള്‍ ബ്രിക്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വളർത്തുകയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അങ്ങനെ പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ വിജയകരമായൊരു സംവിധാനമായി ബ്രിക്സ് മാറുമെന്നും റിച്ചാർഡിന്റെ മുന്നറിയിപ്പില്‍ നല്കുന്നു.
വ്യാപാര കരാറിലേർപ്പെടുന്നതിനായി നിർബന്ധിക്കാനാണ് യു.എസ് ഇന്ത്യയ്ക്കെതിരെ ആദ്യം 25 ശതമാനം നികുതി ചുമത്തിയത്. ഇതിന് പുറമെ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി യുക്രൈൻ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ച് വീണ്ടും 25 ശതമാനം നികുതി കൂടി ചുമത്തി.ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നയങ്ങള്‍ ഒടുക്കം യു.എസിന് തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി സാമ്ബത്തിക വിദഗ്ദർ രംഗത്ത് വരുന്നത്.
അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ – അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിച്ചു . മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്, ദക്ഷിണ കൊറിയ, ജപ്പാന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍.