മോദി അമേരിക്കയിലേക്കില്ല?; യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്

യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി സന്ദര്‍ശനം ഒഴിവാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. യുന്‍ പ്രതിനിധി സഭ വാര്‍ഷിക സമ്മേളനത്തിനിടെ നരേന്ദ്രമോദിയും ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു.
ഈ മാസം 23 മുതല്‍ 29 വരെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 80-ാം വാര്‍ഷികം ന്യൂയോര്‍ക്കില്‍ നടക്കുന്നത്. എല്ലാ യു എന്‍ അംഗരാജ്യങ്ങളും ഹൈ ലെവല്‍ വീക്ക് എന്നറിയപ്പെടുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറായിരിക്കും പങ്കെടുക്കുക എന്നാണ് സൂചന. 23 നാണ് ട്രംപ് യുഎന്‍ സഭയെ അഭിസംബോധന ചെയ്യുക. 27 നാണ് യുഎന്നില്‍ ഇന്ത്യ സംസാരിക്കുന്നത്.