കുതിര സവാരി; കൊച്ചിയിൽ കാറിടിച്ച് കുതിരയ്ക്കും കാർ ഡ്രൈവർക്കും പരുക്ക്
Posted On September 7, 2025
0
6 Views

കൊച്ചിയിൽ അശ്രദ്ധമായി കുതിരപ്പുറത്ത് സവാരി നടത്തിയതിന് പിന്നാലെ അപകടം. ചേരാനെല്ലൂരിൽ കാറിടിച്ച് കുതിരയ്ക്കും കാർ ഓടിച്ചിരുന്ന ആൾക്കും പരുക്കേറ്റു. കുതിരയെ മണ്ണുത്തിയിലേക്ക് കൊണ്ടുപോയി.
ഫത്തഹുദീൻ എന്നയാളാണ് കുതിരപ്പുറത്ത് ഉണ്ടായിരുന്നത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമം ലംഘിച്ച് രാത്രി കുതിരയുമായി റോഡിലിറങ്ങുകയായിരുന്നു. റിഫ്ളക്ടർ പോലുമില്ലാതെയാണ് കുതിരയെ രാത്രിയിൽ റോഡിലിറക്കിയതെന്നാണ് പരാതി. കാറിന്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.