മില്‍മ പാലിന് വില കൂട്ടുമോ?. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്യും.

വില വര്ധനയിര് പ്രതീക്ഷവെച്ചിരിക്കുകയാണ് ക്ഷീര കര്‍ഷകര്‍. നേരത്തെ ലീറ്ററിന് അഞ്ച് രൂപ വരെ മില്‍മ പാലിന് വിലകൂട്ടാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന നിര്‍ദേശമായിരുന്നു തിരുവനന്തപുരം, എറണാകുളം മേഖല യൂണിയന് പ്രതിനിധികള്‍ മുന്നോട്ട് വച്ചിരുന്നത്.
എന്നാല്‍, കൊഴുപ്പ് കൂടിയ പാലിനും പാല് ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയ സാഹചര്യത്തില്‍ പാല്‍വില കൂട്ടരുതെന്നാണ് ചെയര്മാന് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വില വര്‍ധന സര്‍ക്കാരും അംഗീകരിക്കാനിടയില്ല.
പുറംവിപണിയില്‍ പാല് വില 65 രൂപ വരെയായിരിക്കേയാണ് മില്‍മ കര്‍ഷകര്‍ക്ക് 50 രൂപ പോലും നല്‍കുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പാല് വില്‍പ്പന വില മാസങ്ങള്‍ക്കു മുമ്ബേ 60 രൂപയാക്കിയിരുന്നു. മില്‍മയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സംഘങ്ങളില്‍ നിന്നു നേരിട്ടു പാല് വാങ്ങണമെങ്കിലും 60 രൂപ നല്‍കണം.
10 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായാലേ പിടിച്ചു നില്ക്കാന് കഴിയൂവെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഒരു ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു പരമാവധി 45 മുതല്‍ 49 രൂപ വരെയാണ്. ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിനു 52 രൂപയാണ്. വര്‍ധിച്ച ഉത്പാദന ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2022 ഡിസംബറിലാണ് ഇതിനു മുമ്ബ് മില്‍മ പാലിനു വില കൂട്ടിയത്. അന്നു ലിറ്ററിനു ആറു രൂപയാണ് വര്‍ധിപ്പിച്ചത്.
ഉൽപാദനച്ചെലവും വരുമാനവും തമ്മിൽ വലിയ അന്തരം വരുന്നതിനാൽ കൂടുതൽ നഷ്ടം സഹിക്കാൻ സാധിക്കാതെ ക്ഷീരകർഷകർ ഈ മേഖലയിൽനിന്നു കൊഴിഞ്ഞുപോയികൊണ്ടിരിക്കുകയാണ്. ഒട്ടേറെ ക്ഷീര സംഘങ്ങൾ പൂട്ടി. പലതും പാൽ സംഭരണം കുറഞ്ഞതുമൂലം പൂട്ടേണ്ട സ്ഥിതിയിലാണ്. മിക്ക ക്ഷീര സംഘങ്ങളും 60 രൂപ നിരക്കിൽ പാൽ ചില്ലവിൽപന നടത്തിയാണ് പിടിച്ചുനിൽക്കൻ ശ്രമിക്കുന്നത്. ഉൽപാദനച്ചെലവിനനുസരിച്ചു വില ലഭിക്കാത്തതു കൊണ്ട് പുതുതായി ആരും ഈ മേഖലയിലേക്കു വരുന്നുമില്ല.
പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന യോഗത്തിലാണു കര്‍ഷകരുടെ പ്രതീക്ഷകള്‍ മുഴുവനും.
ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. വില 60 രൂപയാക്കണമെന്നു മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വില വര്‍ധന വേണ്ടെന്നു ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.
മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന് യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് മുൻപ് അറിയിച്ചിരുന്നത്…. ഉല്പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു മിൽമ വർധിപ്പിച്ചത്.
ഉല്പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി. പാല് സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല് സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ..
2019ൽ ഇതോടൊപ്പം മിൽമ തന്നെ നടത്തിയ പഠനത്തിൽ ഒരു ലീറ്റർ പാൽ കേരളത്തിൽ ഉൽപാദിപ്പിക്കാൻ ചെലവ് 48.68 രൂപ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തിൽ ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.4 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 5 വർഷങ്ങൾക്കു ശേഷം ഇപ്പോൾ അത് 32 രൂപയായി വർധിച്ചു. അതിനാൽ പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയ്ക്കും ജനങ്ങൾക്ക് ശുദ്ധമായ പാൽ കിട്ടുന്നതിനും കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ക്ഷീര കർഷകന് പാൽ സൊസൈറ്റിയിൽനിന്ന് മിനിമം 70 രൂപയെങ്കിലും ലഭിക്കുന്നതിനുള്ള നടപടികൾ മിൽമയും കേരള സർക്കാരും എടുക്കണമെnnanu ക്ഷീരകർഷകർ ആവശ്യപ്പെട്ടുnnath .