ബ്രിട്ടീഷ് പാർലമെൻറിൽ അവാർഡ് ഏറ്റുവാങ്ങിയ കഥയുമായി മേയർ ആര്യ രാജേന്ദ്രൻ; ട്രോളുകളാൽ നിർത്തിപ്പൊരിച്ച് മലയാളികൾ

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം ലണ്ടനിൽ പോയി സ്വീകരിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് അവാര്‍ഡിനെ ചൊല്ലി സൈബറിടത്തിൽ പോരാട്ടം മുറുകുകയാണ്. സിപിഎം നേതാക്കളും സൈബര്‍ പോരാളികളും അനുമോദന പോസ്റ്റുകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുമ്പോൾ, എതിരാളികൾ കിടിലൻ ട്രോളുകളാണ് പങ്ക് വെക്കുന്നത്.
എന്തായാലും ഈ ഇന്ത്യൻ സംഘടന യുകെയിൽ വച്ച് നൽകിയ അവാർഡ് വാങ്ങാൻ സര്‍ക്കാര്‍ അനുമതിയോടെ നഗരസഭാ ചെലവിലാണ് മേയർ യാത്ര നടത്തിയത്.
”തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റിൽ, വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്, മേയര്‍ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നു.” എന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് മുമ്പ് മേയര്‍ ആര്യാ രാജേന്ദ്രൻ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്.
പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി സീഡ് ബോള്‍ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയ്ക്ക് കിട്ടിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വീകരിക്കാനാണ് മേയർ പോയതെന്ന് പറയുന്നു.
സാധാരണ രീതിയിൽ മേയർ ആര്യ രാജേന്ദ്രൻ ഇട്ട പോസ്റ്റ് കണ്ടാൽ അവരെ ബ്രിട്ടീഷ് പാർലമെന്റ് വിളിച്ച് വരുത്തി ആദരിച്ചതാണെന്ന് ആർക്കും തോന്നി പോകും. ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്ക് എടുത്ത നടത്തിയ ചടങ്ങിന് ഹൗസ് ഓഫ് കോമൻസുമായി ഒരു ബന്ധവുമില്ലെന്നതാണ് ശരിയായ വസ്തുത.
ലണ്ടനിൽ ഒരു സ്വകാര്യ കമ്പനി ആയി റജിസ്റ്റർ ചെയ്തതാണ് ഈ World Book of Records Limited .
2017 March 16 ഇന്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയാണ് ഇത് രെജിസ്റ്റർ ചെയ്തത്.
1067 0635 എന്നതാണ് കമ്പനിയുടെ രെജിസ്ട്രേഷൻ നമ്പർ.
ലണ്ടൻ, ബിർമിങ്ങാമിൽ താമസിക്കുന്ന സന്തോഷ് ശുക്ല, സൂചിത ശുക്ല, നികിത ഭട്ടാചാര്യ എന്നിവർ ആണ് ഈ കമ്പനിയുടെ മൊതലാളിമാർ. ഡോ ദിവാകർ സുകുൽ, ദിവ്യ സുകുൽ എന്നിവർ നേരത്തെ ഈ കമ്പനിയിൽ ഉണ്ടായിരുന്നു. എന്നാൽ അവർ 2020 ഇൽ രാജി വച്ചു.
ഈ ഹൌസ് ഓഫ് കോമൺസ് വെന്യൂ എന്നത് ആർക്കും പണം കൊടുത്തു ബുക്ക് ചെയ്യാവുന്ന ഒന്നാണ്. ബ്രിട്ടീഷ് പാർലിമെന്റും ആയി ഇതിന് ബന്ധം ഒന്നും ഇല്ല. കൂടുതൽ പണം ചിലവാക്കിയാൽ എംപി മാരെയും ചിലപ്പോൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ കിട്ടും.
ഇങ്ങനെ അവാർഡ് കിട്ടാൻ കമ്പനിയുടെ വെബ്സൈറ്റിൽ പോയാൽ നിങ്ങൾക്കും അപേക്ഷ നൽകാം. അങ്ങനെ ആര്യ നേരിട്ട് അപേക്ഷ നൽകിയത് ആകാൻ സാധ്യത ഇല്ലെങ്കിലും, ലണ്ടനിലെ ഏതെങ്കിലും പാർട്ടി അനുകൂലികൾ വഴി ഇത് നല്കിയിട്ടുണ്ടാകും.
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്ന് പറയുന്ന സ്വകാര്യ സർട്ടിഫിക്കറ്റ് സെല്ലിംഗ് കമ്പനിയിൽ നിന്ന് പൈസ കൊടുത്ത് വാങ്ങുന്ന ഒരു സർട്ടിഫിക്കറ്റ്. അത് സ്വീകരിക്കാൻ സർക്കാകർ ചെലവിൽ ലണ്ടനിലേക്ക് ഒരു യാത്ര. മേയറുടെ യാത്ര ചെലവും, മറ്റു ചെലവുകളും അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്.
സന്തോഷ് ശുക്ല എന്ന് പറയുന്ന ഇന്ത്യക്കാരൻ സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ അവാർഡിനായി നിങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. അവരുടെ വെബ്സൈറ്റിൽ കയറി നമുക്കും ഒരു അവാർഡ് വേണമെന്നും, നമ്മുടെ മേഖല എന്താണെന്നും പറഞ്ഞാൽ നമുക്കും അവാർഡ് കിട്ടും. വെറുതെയല്ല അങ്ങോട്ട് പണം കൊടുക്കേണ്ടി വരും.
നമ്മുടെ കാറ്റഗറി സോഷ്യൽ മീഡിയ ആണെന്നും, സ്ഥിരമായി ദിവസവും കുറഞ്ഞത് 100 കമന്റുകൾ ഇടുമെന്നും പറഞ്ഞാൽ മതി. അല്ലെങ്കിൽ ഒരു കിലോ ജീരകം ഒരു മണിക്കൂറിൽ തൊലി കളയാൻ കഴിവുള്ള ആളാണെന്ന് പറയാം.
അതുമല്ലെങ്കിൽ കടപ്പുറത്ത് പോയി, തുടർച്ചയായി പന്ത്രണ്ട് മണിക്കൂർ ഇരുന്ന്, തിരയുടെ എണ്ണം എടുത്ത ആളാണെന്ന് പറയാം. നിങ്ങൾക്കും അവാർഡ് കിട്ടിയേക്കാം. പക്ഷെ അത് വാങ്ങൽ ലണ്ടനിൽ പോകണം. ഏതെങ്കിലും പഞ്ചായത്തിലെയോ, മുനിസിപ്പാലിറ്റിയിലെയോ അധികാര കസേരയിൽ ഇരിക്കുന്നവർ ആണെങ്കിൽ, ആ സ്ഥാപനത്തിന്റെ ചെലവിൽ നിങ്ങൾക്ക് അവാർഡ് വാങ്ങാൻ പോകാം. അതുകഴിഞ്ഞ് ഫേസ്ബുക്കിൽ ചറപറാന്ന് പോസ്റ്റുകൾ ഇടുകയും ചെയ്യാം.