‘ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്തവരും ജോ ജോസഫിന് വോട്ട് ചെയ്യും’: മുഹമ്മദ് റിയാസ്
ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്തവർ പോലും ഇത്തവണ ജോ ജോസഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്ഥാനര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് സെഞ്ചുറി അടിക്കുമെന്നും മുഹമ്മദ് റിയാസ് പറയുന്നു. പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു.
രാഷ്ട്രീയ പിന്‍ബലമില്ലാത്ത സ്ഥാനാര്‍ത്ഥിയെന്നും സഭയുടെ നോമിനി എന്നുമുള്ള ആരോപണങ്ങളുമെല്ലാം മുഹമ്മദ് റിയാസ് തള്ളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ റിയാസ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല രാഷ്ട്രീയക്കാര്‍ എന്നും അഭിപ്രായപ്പെട്ടു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കര്‍ദ്ദിനാളിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. സഭയുടെ സ്ഥാനാര്‍ത്ഥി എന്ന പ്രചാരണത്തിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും സ്ഥാപിത താല്പര്യക്കാരാണ് ഈ പ്രാചരണത്തിന് പിന്നിലെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് രാഷ്ട്രീയ പിന്ബലമില്ലാ എന്നാ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നെരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങളെ കാര്യമാക്കാതെ പ്രചരണ പരിപാടികളുടെ തിരക്കിലായിരുന്നു ജോ ജോസഫും സംഘവും. ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന മുദ്രാവാക്യവുമായാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Content Highlight: People who have not voted for left will vote for Joe Joseph, says minister Mohammed Riyas