16 കാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ചന്തേര, നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെ എട്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്
ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയത്. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവരം ചോരാതിരിക്കാന്‍ ജാഗ്രതയിലായിരുന്നു അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവാണു അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവില്‍പോയത് . ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെ എട്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തരിക്കുന്നത് . .ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന് (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന് പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല് (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന് (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീനാ (46)ണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
എട്ടുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കുട്ടിയെ വീട്ടില്‍വെച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കിയെന്നാണ് പരാതി.ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാര്‍ഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്. മാതാവ് ചന്തേര പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ചൈല്‍ഡ്ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ 15 ആളുകളുടെ പേരാണ് വിദ്യാര്‍ഥി മൊഴിയില്‍ പറഞ്ഞത്. ചന്തേര പോലീസില്‍ രജിസ്റ്റര്‍ ചെയ്ത 10 കേസുകളില്‍ ഒന്‍പത് പ്രതികളാണുള്ളത്. അഫ്സല് രണ്ട് കേസില്‍ പ്രതിയാണ്. ഒന്ന് പ്രേരണക്കുറ്റമാണ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട്, തലശ്ശേരിയില്‍ ഒന്ന്, കോഴിക്കോട് കസബയില്‍ രണ്ട്, കൊച്ചി എളമക്കരയില്‍ ഒന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടിയുമായി സൗഹൃദത്തിലായതിനുശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. 16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മാതാവിന്റെ പരാതി. പ്രത്യേക പൊലീസ് അന്വേഷണ സംഘമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. രണ്ടു വർഷമായി കുട്ടി പീഡനത്തിന് ഇരയായി എന്നാണ് വിവരം. നിലവിൽ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കാസർകോട് ജില്ലയിൽ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയിരുന്നതായും വിവരമുണ്ട്. കേസിൽ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പോക്സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബേക്കല്‍ എഇഒ വി.കെ. സൈനുദ്ദീനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പോക്സോ കേസില്‍ ഉള്‍പ്പെട്ടതുവഴി പൊതുവിദ്യാഭ്യാസ വകുപ്പിന് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. എഇഒയുടെ അറസ്റ്റിനെക്കുറിച്ചുള്ള പോലീസിന്റെ അറിയിപ്പ് കാസര്‍കോട് ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഈ കേസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തുന്നു.