ഇന്ത്യക്കെതിരെ ട്രംപിൻറെ നാണംകെട്ട കളികൾ വീണ്ടും; ലോകത്തെ 23 പ്രധാന മയക്കുമരുന്ന് ഉത്പാദക വിതരണ രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയുടെ പേരും !!!

അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ച ‘പ്രസിഡൻഷ്യൽ ഡിറ്റർമിനേഷൻ’ പ്രകാരം, 23 രാജ്യങ്ങളെ പ്രധാന മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ, പ്രധാന നിയമവിരുദ്ധ മയക്കുമരുന്ന് ഉൽപ്പാദന രാജ്യങ്ങളായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ പട്ടികയിൽ ഇന്ത്യയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇന്ത്യ-യുഎസ് ബന്ധം തിരിച്ചുവരവിന്റെ പാതയിൽ നിൽക്കവെയാണ് ട്രംപിന്റെ ഈ അവഹേളനം. ഇന്ത്യയ്ക്ക് പുറമേ ചൈന, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവ മേൽപറഞ്ഞ 23 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
നിയമവിരുദ്ധ ലഹരിമരുന്നുകളും അവയുടെ നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കളും നിര്‍മ്മിക്കുകയും കടത്തുകയും ചെയ്യുന്നതിലൂടെ ഈ രാജ്യങ്ങള്‍ അമേരിക്കയുടെയും അവിടുത്തെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരം ഉയർത്തുന്ന ഭീഷണിയെ പരാജയപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ട്രംപ് ആവർത്തിക്കുകയും ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഈ പട്ടികയിൽ കൂടുതലായി ഇടം നേടിയിട്ടുണ്ട്.
ബൊളീവിയ, ബർമ്മ, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ജമൈക്ക, മെക്സിക്കോ, നിക്കരാഗ്വ, പനാമ, പെറു, വെനിസ്വേല എന്നിവയാണ് പട്ടികയിലുള്ള മറ്റ് പ്രധാന രാജ്യങ്ങൾ.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പട്ടിക ട്രംപ് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ കരാറുകൾ പ്രകാരമുള്ള ബാധ്യതകൾ പാലിക്കുന്നതിലും മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിലും അഫ്ഗാനിസ്ഥാൻ, ബൊളീവിയ, ബർമ്മ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് ഡൊണാൾഡ് ട്രംപ് പറയുന്നു.
എന്നാൽ ഒരു രാജ്യത്തിന്റെ പേര് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത് ആ രാജ്യത്തെ സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ശ്രമങ്ങളെയോ അമേരിക്കയുമായുള്ള സഹകരണത്തേയേ പ്രതിഫലിപ്പിക്കുന്നില്ല എന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ലഹരിമരുന്നുകളോ അതിന്റെ നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കളോ കടത്താനോ ഉത്പാദിപ്പിക്കാനോ അനുവദിക്കുന്ന നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
‘അനധികൃത ഫെന്റനൈല്‍ ഉത്പാദനത്തിന് ഇന്ധനം നല്കുന്ന രാസവസ്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടമാണ് ചൈന. കൃത്രിമ രാസലഹരി മരുന്നുകള്‍ ആഗോളതലത്തില്‍ വ്യാപകമാകുന്നതിന് ഇന്ധനം നല്കുന്ന പ്രധാന വിതരണക്കാര്‍ ചൈനയാണ്. ചൈനീസ് സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. എന്നും പട്ടികയിൽ പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്നുള്ള വരുമാനം അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം നല്‍കുകയും അന്താരാഷ്ട്ര ഭീകരരെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നും, ലഹരിവിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഫ്ഗാനിസ്ഥാന് പ്രകടമായി പരാജയപ്പെട്ടുവെന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
അങ്ങനെ അമേരിക്കയുമായി വ്യാപാര വിഷയത്തിൽ ഒന്ന് ഏറ്റുമുട്ടിയതോടെ ഇന്ത്യയും മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. അമേരിക്കയുമായി അടുത്ത സൗഹൃദം ഉള്ള രാജ്യങ്ങളിൽ ഒകെ ഇതിലും കൂടിയ രീതിയിൽ ലഹരി കച്ചവടം നടക്കുന്നുവെങ്കിലും അമേരിക്കയുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റിയത് കൊണ്ട് ആ രാജ്യങ്ങളുടെ പേരൊന്നും ഈ ലിസ്റ്റിൽ വരികയുമില്ല.
റിപ്പോര്‍ട്ടില്‍ ചൈനയെ പേരെടുത്ത് പറഞ്ഞും ട്രംപ് വിമര്‍ശിക്കുന്നുണ്ട്. സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. ട്രംപിന്റെ താരിഫ് യുദ്ധത്തിന് എതിരെ ചൈനയുടെ നേതൃത്വത്തില്‍ പുതിയ ലോകക്രമം രൂപം കൊള്ളുന്നു എന്ന വിലയിരുത്തലുകള്‍ പുറത്ത് വരുന്ന അവസരത്തിലാണ് ട്രംപിന്റെ ഈ പുതിയ ആക്ഷേപം ഉണ്ടാകുന്നത്.